HOME
DETAILS

ജുമുഅ, പെരുന്നാള്‍ നിസ്‌കാരങ്ങള്‍ക്ക് അനുമതി വേണം; സമസ്ത പ്രതിഷേധ സംഗമങ്ങള്‍ ഇന്ന്

  
backup
July 15 2021 | 05:07 AM

63535-2


ചേളാരി: ജുമുഅ, ബലിപെരുന്നാള്‍ നിസ്‌കാരങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സമസ്ത ഏകോപന സമിതി സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമങ്ങള്‍ ഇന്ന് നടക്കും. രാവിലെ 11നു സെക്രട്ടേറിയറ്റിനു മുന്നിലും എല്ലാ ജില്ലകളിലെ കലക്ടറേറ്റിനു മുന്നിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫിസുകള്‍ക്കു മുന്നിലുമാണ് കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ശക്തമായ പ്രതിഷേധ സംഗമങ്ങള്‍ നടത്തുക. കഴിഞ്ഞദിവസം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേളാരിയില്‍ ചേര്‍ന്ന സമസ്ത ഏകോപന സമിതി യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.


വിശ്വാസികളെ സംബന്ധിച്ച് വെള്ളിയാഴ്ച ജുമുഅ നിസ്‌കാരം നിര്‍ബന്ധിത ബാധ്യതയാണ്. ജുമുഅ നിസ്‌കാരം സാധുവാകണമെങ്കില്‍ ചുരുങ്ങിയത് 40 ആളുകളെങ്കിലും പങ്കെടുക്കണം. ഇത്രയും പേരെ പങ്കെടുപ്പിച്ച് ജുമുഅ നടത്താനുള്ള അനുമതി നല്‍കണമെന്ന് സര്‍ക്കാരിനോട് നേരത്തെ തന്നെ സമസ്ത ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ അനുകൂലമായ സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനു മുന്നില്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാന്‍ വേണ്ടിയാണ് പ്രതിഷേധ സംഗമങ്ങള്‍ നടത്താന്‍ സമസ്ത മുന്നോട്ടുവന്നത്.
കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്ത് എല്ലാ മേഖലകളിലും ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ബസുകളിലും കടകള്‍ക്കു മുന്നിലും നിരവധി പേരാണ് ഒരേസമയം കൂടിനില്‍ക്കുന്നത്. ഈ മേഖലകളിലെ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കിയിട്ടുണ്ട്. എന്നാല്‍, വെള്ളിയാഴ്ച അരമണിക്കൂര്‍ നേരം പള്ളിയില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് സമ്മേളിക്കുന്നതിന് അനുമതിയില്ല. സര്‍ക്കാരിന്റെ ഈ നടപടിക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.


സെക്രട്ടേറിയറ്റിനു മുന്നില്‍ നടക്കുന്ന സമരം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട് ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, യു. മുഹമ്മദ് ശാഫി ഹാജി, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, എ.എം ഫരീദ് എറണാകുളം, നൗഷാദ് ബാഖവി ചിറയിന്‍കീഴ്, എസ്. സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം, ഒ.പി.എം അഷ്‌റഫ് പങ്കെടുക്കും.


പ്രതിഷേധത്തിന്റെ ഭാഗമായി സമസ്ത ഏകോപന സമിതി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സമരം നടത്തുന്ന സ്ഥലങ്ങളിലെ കൊവിഡ് നിയമം അനുശാസിക്കുന്നവിധം പ്രതിനിധികളെ പരിമിതപ്പെടുത്തണമെന്നും പ്രോട്ടോകോള്‍ പൂര്‍ണമായും പാലിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. സംസ്ഥാന സമിതി നിര്‍ണയിച്ചുതന്ന മാറ്റര്‍ മാത്രമേ ബാനര്‍, മുദ്രാവാക്യം, പ്ലക്കാര്‍ഡ് എന്നിവയ്ക്ക് ഉപയോഗിക്കാവൂ. സംഗമം നടത്തുന്ന സ്ഥാപന അധികൃതരെ മുന്‍കൂട്ടി വിവരം അറിയിക്കണം. സമസ്ത ഏകോപന സമിതി ഇല്ലാത്ത സ്ഥലങ്ങളില്‍ പോഷക സംഘടനകളുടെ നേതൃത്വത്തില്‍ സംഘാടനം നിര്‍വഹിക്കണം. സമരം കൃത്യം 12ന് അവസാനിപ്പിച്ച് അപ്പോള്‍ തന്നെ അധികൃതര്‍ക്ക് നിവേദനം സമര്‍പ്പിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago