മഹ്‌സ അമീനിയുടെ മരണം: ഇറാനില്‍ 10ാം ദിനവും പ്രക്ഷോഭത്തിന് അയവില്ല
തെഹ്‌റാന്‍: ഹിജാബ് ശരിയായ വിധത്തില്‍ ധരിക്കാത്തതിന് ഇറാന്‍ മതകാര്യ പോലിസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമീനി ആശുപത്രിയില്‍ മരിച്ചതിനെ തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ക്ക് 10ാം ദിനവും അയവില്ല. പ്രക്ഷോഭത്തില്‍ ഇതുവരെ 41 പേര്‍ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. നൂറുകണക്കിന് പേരെ അറസ്റ്റ് ചെയ്തു. എന്നാല്‍ 57 പേര്‍ മരിച്ചതായി ഓസ്‌ലോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് എന്ന സംഘടന പറഞ്ഞു.
പ്രതിഷേധം കനത്തതോടെ സോഷ്യല്‍ മീഡിയ പ്രചാരണം നിയന്ത്രിക്കുന്നതിന് ഇന്റര്‍നെറ്റ് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.
പോലിസ് വിട്ടയച്ച ശേഷം കുഴഞ്ഞുവീണ് അബോധാവസ്ഥയിലായ അമീനി മൂന്നാം ദിവസമാണ് ആശുപത്രിയില്‍ മരിച്ചത്. പോലിസ് മര്‍ദ്ദിച്ചുവെന്ന് കുടുംബാഗങ്ങളും പ്രതിഷേധകരും ആരോപിക്കുന്നു. എന്നാല്‍ അധികൃതര്‍ ഇക്കാര്യം നിഷേധിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിലും മര്‍ദ്ദനമേറ്റതായി പറയുന്നില്ല. ഏകാധിപധിക്ക് അന്ത്യം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."