ഖത്തര്‍ ലക്ഷ്യത്തോടടുക്കുന്നു; 2022നെ മറികടന്ന് കുതിപ്പ്, സന്ദര്‍ശകരില്‍ മുന്നില്‍ ഇന്ത്യക്കാരും
ഖത്തര്‍ ലക്ഷ്യത്തോടടുക്കുന്നു; 2022നെ മറികടന്ന് കുതിപ്പ്
ദോഹ: ലോകത്തിലെ സമ്പന്നരാജ്യങ്ങളിലൊന്നായ ഖത്തര്‍ ലക്ഷ്യത്തിലേക്കടുക്കുന്നു. ഉപരോധ കാലത്ത് കരുത്ത് തെളിയിച്ച രാജ്യമാണ് ഖത്തര്‍ . ചുറ്റുമുള്ള പ്രഭലശക്തികള്‍ ഒറ്റപ്പെടുത്താന്‍ നോക്കിയെങ്കിലും വീഴാതെ പിടിച്ചുനിന്നു. പിന്നീട് അതിവേഗമായിരുന്നു ഖത്തറിന്റെ വളര്‍ച്ച.അങ്ങനെയുള്ള മുന്നേറ്റയാത്രയില്‍ വലിയ ലക്ഷ്യം നേടിയിരിക്കുകയാണ് ഈ കൊച്ചു രാജ്യം.
2022ല്‍ കഴിഞ്ഞ ഫുട്‌ബോള്‍ ലോകകപ്പിന് വേദിയായത് ഖത്തറായിരുന്നു.ഈ ദൗത്യം ഖത്തറിന് സാധ്യമോ എന്ന് സംശയം പ്രകടിപ്പിച്ചവര്‍ക്ക് മുന്നില്‍ അതിമനോഹരമായി മത്സരങ്ങള്‍ക്ക് യാതൊരു തടസവും കൂടാതെ കാണിച്ചുകൊടുത്തായിരുന്നു ഖത്തര്‍ മറുപടി നല്‍കിയത്.
20000 കോടി ഡോളറാണ് സ്‌റ്റേഡിയങ്ങള്‍ക്കും മറ്റു പശ്ചാത്തലങ്ങള്‍ക്കുമായി ഖത്തര്‍ ചെലവഴിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ രേഖപ്പെടുത്തി. ഫുഡ്‌ബോള്‍ മാമാങ്കത്തിന് വേദിയൊരുക്കുമ്പോള്‍ ഖത്തര്‍ ലക്ഷ്യം വച്ചത് അതുവഴി വന്നുചേരുന്ന വിദേശ സഞ്ചാരികളെ കൂടിയായിരുന്നു.ഇപ്പോള്‍ ആ ലക്ഷ്യം നേടിക്കൊണ്ടിരിക്കുകയാണ് ഖത്തര്‍. ഈ വര്‍ഷം ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള കണക്കുകള്‍ പ്രകാരം ഖത്തറിലേക്ക് എത്തിയ സന്ദര്‍ഷകരുടെ എണ്ണം പതിന്മടങ്ങ് വര്‍ധിച്ചിരിക്കുന്നു.
ആഗസ്റ്റ് 25 വരെയുള്ള കണക്ക് പ്രകാരം 25.6 ലക്ഷം വിദേശികളാണ് ഖത്തറില്‍ എത്തിയത്.ആദ്യ എട്ട് മാസം കൊണ്ട് തന്നെ 2022ല്‍ മൊത്തമായി വന്ന സന്ദര്‍ശകരുടെ എണ്ണം മറികടന്നുവെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞവര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 157 ശതമാനം വര്‍ധനവാണ് സന്ദര്‍ശകരുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. ലോകത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഖത്തര്‍ ഇടം പിടിക്കുന്നതിന് സൂചനയാണ് ഇവ. ഇതിന് വഴിയൊരുക്കിയത് ലോകകപ്പ് മത്സരമാണെന്നും ഭരണകൂടം മനസ്സിലാക്കുന്നു.ലോകത്തിന്റെ നാനാദിക്കില്‍ നിന്നുമുള്ളവരും ഫുഡ്‌ബോള്‍ മത്സരം കാണാന്‍ ഖത്തറിലെത്തിയിരുന്നു.മാത്രമല്ല കോകകപ്പ് മത്സരങ്ങള്‍ക്കായി നിര്‍മ്മിച്ച സ്റ്റേഡിയങ്ങളില്‍ പലതും ഇപ്പോഴും മത്സരങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്.
ലോകകപ്പ് വേളയില്‍ ഇറക്കിയ ഹയാ കാര്‍ഡ് വിപുലീകരിക്കുകയാണ് ഖത്തര്‍. വിദേശികള്‍ക്ക് ഖത്തറിലേക്ക് വരണമെങ്കില്‍ ഹയാ പ്ലാറ്റ്‌ഫോം വഴി ഓണ്‍ലൈനില്‍ രേഖകള്‍ ഒരുക്കാന്‍ സാധിക്കും. ഓരോ മാസവും ഖത്തറിന്റെ പ്ലാനിങ് ആന്റ് സ്റ്റാറ്റിക്‌സ് അതോറിറ്റി ഇറക്കുന്ന ബുള്ളറ്റിനില്‍ രാജ്യത്തെത്തുന്ന സന്ദര്‍ശകരെ കുറിച്ചുള്ള വിവരം അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്.
ഖത്തറില്‍ സ്വദേശികളേക്കാള്‍ കൂടുതല്‍ വിദേശികളാണ്. ഇതില്‍ കൂടുതലും ഇന്ത്യക്കാരാണ്. ഖത്തറിലേക്ക് ഈ വര്‍ഷമെത്തിയ സന്ദര്‍ശകരില്‍ കൂടുതല്‍ 10 രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ജിസിസിയിലെ 5 രാജ്യങ്ങള്‍ക്ക് പുറമെ കൂടുതല്‍ സന്ദര്‍ശകര്‍ ഇന്ത്യയില്‍ നിന്നാണ്. കൂടാതെ അമേരിക്ക , ബ്രിട്ടന്‍,ജര്‍മനി,പാകിസ്താന്‍ എന്നീ രാജ്യങ്ങളും ആദ്യ പത്തിലുണ്ട്.അന്താരാഷ്ട്ര സന്ദര്‍ഷകരുടെ കാര്യത്തില്‍ ഖത്തര്‍ കുതിക്കുകയാണെന്ന് ഖത്തര്‍ ടൂറിസം ചെയര്‍മാന്‍ അക്ബര്‍ അല്‍ ബക്കര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."