സ്വവര്‍ഗ വിവാഹവും വാടക ഗര്‍ഭധാരണവും: ക്യൂബയില്‍ ഹിതപരിശോധന പൂര്‍ത്തിയായി
ഹവാന: സ്വവര്‍ഗ വിവാഹം, ദത്തെടുക്കല്‍, വാടക ഗര്‍ഭധാരണം, യഥാര്‍ത്ഥ മാതാപിതാക്കളല്ലാത്തവര്‍ക്ക് അവകാശം നല്‍കല്‍ എന്നിവ നിയമവിധേയമാക്കണമോയെന്ന വിഷയത്തില്‍ ക്യൂബന്‍ ജനത വിധിയെഴുതി. രാജ്യത്തുടനീളം ഹിതപരിശോധന പൂര്‍ത്തിയായി. ഫലം പിന്നീട് പ്രഖ്യാപിക്കും.
ക്യൂബന്‍ പ്രസിഡന്റ് മിഗുവെല്‍ ഡയസ് കാനെലും ഭാര്യയും ഹവാനയിലെ പോളിങ് സ്‌റ്റേഷനില്‍ വോട്ടുകള്‍ രേഖപ്പെടുത്തി. 1975ലെ കുടുംബനിയമങ്ങളില്‍ പരിഷ്‌കരണം ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആധുനികകാലത്തിന് യോജിച്ചതും എല്ലാവരുടെയും അവകാശങ്ങള്‍ ഉറപ്പാക്കുന്നതുമായ നിയമം വേണമെന്ന് പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു.
84 ലക്ഷം വോട്ടര്‍മാരാണുള്ളത്. 54.8 ശതമാനം പേര്‍ പ്രദേശിക സമയം വൈകീട്ട് നാലു മണിവരെ വോട്ട് രേഖപ്പെടുത്തി. ആറു വരെയാണ് വോട്ടിങ്. 16 വയസ്സുള്ളവര്‍ക്കാണ് വോട്ടവകാശം. യെസ് ഓര്‍ നോ എന്ന് മാത്രമാണ് ഹിതപരിശോധനയില്‍ രേഖപ്പെടുത്തേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."