HOME
DETAILS
MAL
കൊല്ലത്ത് കിണര്‍ കുഴിക്കുന്നതിനിടെ അപകടം: നാല് പേര് മരിച്ചു
backup
July 15 2021 | 08:07 AM
കൊല്ലം: കുണ്ടറ പെരുമ്പുഴയിൽ കിണറ്റിലെ ചെളി നീക്കം ചെയ്യുന്നതിനിടെ നാലുപർ മരിച്ചു. രക്ഷപ്രവർത്തനത്തിനിടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു.
തൊഴിലാളികളായ സോമരാജൻ (54), രാജൻ (35), മനോജ് (32), ശിവപ്രസാദ് (24) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം.100 അടിയോളം ആഴമുള്ള കിണറ്റിൽ ഇറങ്ങിയവരാണ് അപകടത്തിൽ പെട്ടത്.
കിണറ്റിൽ വിഷവാതകം ഉണ്ടായിരുന്നുവെന്ന സംശയത്തെ തുടർന്ന് കിണർ പൂർണമായും മൂടാൻ തീരുമാനിച്ചിട്ടുണ്ട്.
ശ്വാസ തടസമുണ്ടായതാണ് ദുരന്തത്തിന് ഇടയാക്കിയത്. കിണറ്റിൽ ചെളി നീക്കം ചെയ്യാൻ ഇറങ്ങിയതായിരുന്നു ഇവർ. നാലുപേരെയും ഫയർ ഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്.
തിരുവനന്തപുരം സ്വദേശി പുതിയ വീട് നിര്‍മിക്കുന്നതിന്റെ ഭാഗമായി പുതിയ കിണര്‍ കുഴിക്കുകയായിരുന്നു. 100 അടിയോളം താഴ്ചയുള്ള ഇടുങ്ങിയ കിണറില്‍ ആദ്യം രണ്ട് തൊഴിലാളികളാണ് ഇറങ്ങിയത് . ഇവര്‍ ശ്വാസം കിട്ടാതെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് രക്ഷിക്കാനായി ഇറങ്ങിയതാണ് മറ്റു തൊഴിലാളികള്‍. കിണറിലിറങ്ങിയ നാലു തൊഴിലാളികളും ശ്വാസം കിട്ടാതെ കിണറില്‍ കുഴഞ്ഞു വീഴുകയായിരുന്നു.തുടര്‍ന്ന് സ് ഥലത്തെത്തിയ ഫയര്‍ഫോഴ് സ് തൊളിലാളികളെ പുറത്തെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല . പുറത്തെത്തിക്കു മ്പോൾ തൊഴിലാളികളെല്ലാം അബോധാവസ്ഥയിലായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി കിണറിലിറങ്ങിയ ഫയര്‍ഫോഴ് സ് ഉദ്യേഗസ്ഥന് കരക്കെത്തിയ ശേഷം കുഴഞ്ഞു വീഴുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."