ബി.ജെ.പി നേതാവിന്റെ കാര്‍ ആക്രമിച്ചെന്നാരോപണം: നൂറു കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹക്കേസ്
ചണ്ഡിഗഢ്: ഹരിയാനയില്‍ ബി.ജെ.പി നേതാവിന്റെ കാര്‍ ആക്രമിച്ചെന്നാരോപിച്ച് നൂറു കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തി. ഹരിയാനയിലെ സിര്‍സയില്‍ ജൂലൈ 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതേ ദിവസം തന്നെ കേസെടുത്തിരുന്നു.
രാജ്യദ്രോഹ വകുപ്പിനു പുറമെ, വധശ്രമം അടക്കമുള്ള വകുപ്പുകളും കര്‍ഷകര്‍ക്കെതിരെ ചാര്‍ത്തിയിട്ടുണ്ട്. കര്‍ഷക നേതാക്കളായ ഹര്‍ചരണ്‍ സിങ്, പ്രഹ്ലാദ് സിങ് എന്നിവരും കേസിലുള്‍പ്പെട്ടിട്ടുണ്ട്.
കെട്ടിച്ചമച്ച കേസാണിതെന്ന് സംഭവത്തില്‍ പ്രതിഷേധമറിയിച്ചുകൊണ്ട് കര്‍ഷകസംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ പറഞ്ഞു.
സ്വാതന്ത്ര്യസമരം അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന രാജ്യദ്രോഹ നിയമം ഇപ്പോഴും ആവശ്യമാണോയെന്ന സുപ്രിംകോടതി ചോദ്യത്തിനിടെയാണ് ഇത്തരമൊരു സംഭവം പുറത്തുവന്നിരിക്കുന്നത്. രാജ്യദ്രോഹ നിയമം കൊളോണിയല്‍ നിയമം മാത്രമാണെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിന് ശേഷവും ഇത് ആവശ്യമാണോയെന്ന് പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി. നിയമത്തിന്റെ സാധുത പരിശോധിക്കുമെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ അഭിപ്രായം തേടുമെന്നും സുപ്രിംകോടതി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."