ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി-20: കാര്യവട്ടത്തെ കളിക്ക് ഹൂഡയും ഷമിയും ഇല്ല
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നാളെ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി-20 മല്‍സരത്തില്‍ ദീപക് ഹൂഡയും മുഹമ്മദ് ഷമിയും കളിക്കില്ല. ഓള്‍റൗണ്ടര്‍ ഹൂഡയുടെ പരിക്ക് ഇനിയും ഭേദമായിട്ടില്ല. തിരുവനന്തപുരത്ത് എത്തിയ ഇന്ത്യന്‍ സംഘത്തില്‍ ഹൂഡയില്ല. കുറച്ചു ദിവസം മുമ്പ് കോവിഡ് പോസിറ്റീവ് ആയ പേസ് ബൗളര്‍ മുഹമ്മദ് ഷമിയും രോഗമുക്തനായിട്ടില്ല.
മൂന്ന് മല്‍സരങ്ങളുടെ പരമ്പര ഇരുവര്‍ക്കും പൂര്‍ണമായും നഷ്ടമായേക്കും. പരമ്പരയിലെ ആദ്യ മല്‍സരമാണ് നാളെ കാര്യവട്ടത്ത് അരങ്ങേറുന്നത്. ഓള്‍റൗണ്ടര്‍ ഷഹബാസ് അഹ്മദ്, ശ്രേയസ് അയ്യര്‍ എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അവസാന ഇലവനില്‍ ഇടംപിടിക്കുമോയെന്ന് ഉറപ്പായിട്ടില്ല.
മൂന്നു വര്‍ഷത്തിനു ശേഷം ആദ്യമായി കേരളം ആതിഥ്യമരുളുന്ന അന്താരാഷ്ട്ര മല്‍സരത്തിനുള്ള ഒരുക്കങ്ങളെല്ലാം നേരത്തേ പൂര്‍ത്തിയായിരുന്നു. തെംബ ബാവുമയുടെ നേതൃത്വത്തിലുള്ള 18 അംഗ ദക്ഷിണാഫ്രിക്കന്‍ ടീം രണ്ടു ദിവസം മുമ്പ് തിരുവനന്തപുരത്ത് എത്തിയിരുന്നു. ഇന്ത്യന്‍ ടീം തിങ്കളാഴ്ച വൈകീട്ട് തലസ്ഥാനത്തെത്തി. ഇരു ടീമുകളും സ്റ്റേഡിയത്തില്‍ പരിശീലനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."