HOME
DETAILS

വി.സി നിയമനം: ഗവർണറെ തള്ളി കേരള സർവകലാശാല സെർച്ച് കമ്മിറ്റിയിലേക്ക് പേര് നൽകിയില്ല

  
backup
September 27 2022 | 04:09 AM

%e0%b4%b5%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%82-%e0%b4%97%e0%b4%b5%e0%b5%bc%e0%b4%a3%e0%b4%b1%e0%b5%86-%e0%b4%a4%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf


പ്രത്യേക ലേഖകൻ
തിരുവനന്തപുരം • വൈസ് ചാൻസലർ നിയമനത്തിനായി രൂപീകരിച്ച സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയുടെ പേരു നൽകണമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അന്ത്യശാസനം തള്ളി കേരള സർവകലാശാല.
കമ്മിറ്റിയിലേക്ക് അംഗങ്ങളുടെ പേരു നിർദേശിച്ചുള്ള ഗവർണറുടെ വിജ്ഞാപനം നിയമവിരുദ്ധമാണെന്നാണ് സർവകലാശാല നിലപാട്. സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയുടെ പേര് സെനറ്റ് നിർദേശിക്കില്ലെന്ന തീരുമാനം ഇന്നലെ വൈകിട്ടോടെ രാജ്ഭവനെ അറിയിച്ചു. ഗവർണറുടെ നിർദേശം നിരസിച്ചതിന് കേരള വി.സി ഡോ. മഹാദേവൻ പിള്ളയ്‌ക്കെതിരേ നടപടിക്ക് രാജ്ഭവൻ ആലോചിക്കുന്നുണ്ട്.
സർവകലാശാലാ പ്രതിനിധിയെ ഒഴിച്ചിട്ടാണ് ഓഗസ്റ്റ് അഞ്ചിന് ഗവർണർ വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി രൂപീകരിച്ചത്. ഇതിൽ പ്രതിഷേധിച്ച് സർവകലാശാലാ സെനറ്റ് യോഗം ചേർന്ന് ഗവർണർക്കെതിരേ പ്രമേയം പാസാക്കി. ഇതിനു ശേഷം പ്രതിനിധിയെ നിർദേശിക്കാൻ ആവശ്യപ്പെട്ട് രണ്ടുവട്ടം ഗവർണർ നിർദേശം നൽകിയെങ്കിലും സർവകലാശാല വഴങ്ങിയില്ല. വി.സി നിയമന കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ ഇന്നലെ തന്നെ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സർവകലാശാല വി.സിക്ക് ഗവർണർ അന്ത്യശാസനം നൽകിയിരുന്നു. കഴിഞ്ഞ ആഴ്ചയും സമാന രീതിയിൽ ഗവർണർ വി.സിക്ക് കത്ത് നൽകിയിരുന്നു. സെർച്ച് കമ്മിറ്റി രൂപീകരണത്തിനെതിരേ കേരള സർവകലാശാല സെനറ്റ് പാസാക്കിയ പ്രമേയം ചൂണ്ടിക്കാണിച്ചാണ് വി.സി ഇതിന് മറുപടി നൽകിയത്.
ഇന്നലെ വി.സിക്കു നൽകിയ കത്തിൽ പ്രമേയം പിന്നീട് ചർച്ച ചെയ്യാമെന്നും ഇപ്പോൾ സെനറ്റ് പ്രതിനിധിയെ നിയമിക്കണമെന്നുമായിരുന്നു ഗവർണർ ആവശ്യപ്പെട്ടത്. നിലവിലെ വി.സിയുടെ കാലാവധി തീരുന്ന സാഹചര്യത്തിൽ അടിയന്തിരമായി പ്രതിനിധിയെ നിർദേശിക്കണമെന്നും കത്തിൽ ഗവർണർ വ്യക്തമാക്കി.സ്റ്റാറ്റിറ്റിയൂട്ട് പ്രകാരം കമ്മിറ്റിയിലേക്ക് ആദ്യം രണ്ടു പ്രതിനിധികളെ നിർദേശിക്കേണ്ടത് സെനറ്റ് ആണെന്നാണ് സർവകലാശാല നിലപാട്. ഗവർണർ നേരത്തെ ഇറക്കിയ വിജ്ഞാപനം നിയമവിരുദ്ധമാണ്. അതേക്കുറിച്ച് പാസാക്കിയ പ്രമേയത്തിൽ ഉറച്ചുനിൽക്കുകയാണെന്നും സർവകലാശാല വ്യക്തമാക്കുന്നു. സർവകലാശാല പ്രതിനിധിയുടെ പേര് സെനറ്റിലേക്ക് നിർദേശിക്കില്ല. വിജ്ഞാപനം ഒന്നുകിൽ റദ്ദാകട്ടെ അല്ലെങ്കിൽ ഗവർണർ റദ്ദാക്കട്ടെ എന്നും സർവകലാശാല നിലപാടെടുത്തു.
അടുത്തമാസം 24 വരെയാണ് ഇപ്പോഴത്തെ വി.സി. പ്രഫസർ ഡോ. മഹാദേവൻ പിള്ളയുടെ കാലാവധി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago