'ഇന്ത്യയോ ഭാരതമോ': ഭരണഘടനയില്‍ ഇങ്ങനെ, വിഷയത്തിലെ ഹരജികള്‍ ഒന്നിലധികം തവണ തള്ളി; പക്ഷേ ഇപ്രകാരം പേര് മാറ്റാം
ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് പകരം ഭാരത് എന്ന പേര് മാറ്റാനുള്ള നീക്കം അണിയറയില്‍ സജീവമാക്കി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അവര്‍ക്ക് വിലങ്ങുതടിയാവുന്നത് രാജ്യത്തെ ഭരണഘടന. പരമാധികാര റിപ്പബ്ലിക് ആയി പ്രഖ്യാപിക്കുകയും ഭരണഘടന അംഗീകരിക്കുകയും ചെയ്ത ഇന്ത്യ, ഭരണഘടനയുടെ അനുച്ഛേദം ഒന്നുല്‍ തന്നെ ഇന്ത്യ എന്ന നാമകരണത്തെ നിയമപരമായി സാധൂകരിക്കുന്ന വ്യവസ്ഥ എഴുതിച്ചേര്‍ത്തിട്ടുണ്ട്.
ഇന്ത്യ എന്നാല്‍ ഭാരതം. അത് സംസ്ഥാനങ്ങളുടെ യൂണിയനായിരിക്കും എന്ന ഭരണഘടനാ കല്‍പ്പന തന്നെയാണ് രാജ്യത്തിന്റെ പേര് മാറ്റ ചര്‍ച്ചയ്ക്കിടെ പ്രധാനമായും ഉയര്‍ന്നുവരുന്നത്. ഭരണഘടനയിലെ അനുച്ഛേദം 1 ഭേദഗതി ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കിലും അതിന് നിയമപരമായ ഒട്ടേറം കടമ്പകളുണ്ട്. 2016 മാര്‍ച്ചില്‍ അന്നത്തെ ചീഫ് ജസ്റ്റിസായ ടി.എസ് താക്കൂര്‍ ഇതുസംബന്ധിച്ച് സുവ്യക്തമായ വിധിന്യായം തന്നെ പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്ത്യയുടെ പേര് ഭാരതം എന്നാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് അധ്യക്ഷനും ജസ്റ്റിസ് യു.യു ലളിത് അംഗവുമായ ബെഞ്ച് വിധി പറഞ്ഞത് ഇങ്ങനെയാണ്: ''...ഇന്ത്യയെന്നോ ഭാരതമെന്നോ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് വിളിച്ചോളൂ. മറ്റുള്ളവര്‍ക്ക് അവര്‍ക്കിഷ്ടമുള്ളതുപോലെ ഇന്ത്യയെന്നോ ഭാരതമെന്നോ വിളിക്കട്ടെ...''!
ഇത്തരം ഹര്‍ജികളെ കോടതി പ്രോത്സാഹിപ്പിക്കില്ലെന്നും താക്കീത് നല്‍കിയാണ് പൊതുതാല്‍പര്യ ഹര്‍ജി സുപ്രിം കോടതി തള്ളിയത്. പിന്നീട് 2020ലും സമാന ആവശ്യവുമായി സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജിയെത്തി. അന്നത്തെ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചും ഹര്‍ജി തള്ളുകയായിരുന്നു. ഇത്തരം ഹര്‍ജികള്‍ കോടതിയുടെ സമയം കളയുന്നുവെന്ന് വാക്കാല്‍ പരാമര്‍ശിച്ച ചീഫ് ജസ്റ്റിസ്, ഭരണഘടനയില്‍ പറയും പ്രകാരം ഇന്ത്യയെന്നോ ഭാരതമെന്നോ വിളിക്കുന്നതില്‍ തെറ്റില്ല. ഭരണഘടനയില്‍ തന്നെ ഇന്ത്യയെ ഭാരത് എന്ന് വിളിക്കാമെന്ന് പറയുന്നത് ചൂണ്ടിക്കാട്ടിയ സുപ്രിം കോടതി ഹര്‍ജി തള്ളുകയായിരുന്നു.
ഭാരതം എന്നത് രാജ്യത്തിന്റെ ഔദ്യോഗിക പേരായി ഭേദഗതി ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെങ്കില്‍ അതിനായി പ്രത്യേക ബില്ല് അവതരിപ്പിക്കേണ്ടി വരും. ഭരണഘടനയുടെ അനുച്ഛേദം 1 ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിന് സാധിക്കും. എന്നാല്‍ മൂന്നില്‍ രണ്ട് ഹാജരായ അംഗങ്ങള്‍ ഇരു സഭകളിലും ഉണ്ടാവണം. ആകെ ഹാജരായ അംഗങ്ങളില്‍ 66 ശതമാനം പേര്‍ ബില്ലിനെ പിന്തുണച്ചാല്‍ ഭേദഗതി പാസാകും.
India or Bharat What does Indian Constitution say
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."