കുസാറ്റില്‍ വിവിധ വകുപ്പുകളില്‍ ഒഴിവുകള്‍
കുസാറ്റില്‍ വിവിധ വകുപ്പുകളില്‍ ഒഴിവുകള്‍
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മറൈന്‍ ബയോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി വകുപ്പില്‍ റിസര്‍ച്ച് ഫെല്ലോ, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബയോളജിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ ഫസ്റ്റ് ക്ലാസ്സ് ബിരുദാനന്തര ബിരുദവും മോളിക്യുലാര്‍ ബയോളജി, ഇമ്യൂണോളജി ടെക്‌നിക്കുകളായ റിയല്‍ ടൈം പി.സി.ആര്‍, എലിസ, ബയോ ഇന്‍ഫോര്‍മാറ്റിക്‌സ് എന്നിവയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വിശദമായ സി.വിയും, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ പി.ഡി.എഫ് രൂപത്തില്‍ [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് 10 നകം അയക്കണം.
കംപ്യൂട്ടര്‍ സയന്‍സ് വകുപ്പില്‍ റൂസയുടെ ധനസഹായത്തോടെ നടത്തുന്ന പ്രോജക്ടിലേക്ക് പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോ(പി.ഡി.എഫ് 1) , ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ(ജെ.ആര്‍.എഫ് 2) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കംപ്യൂട്ടര്‍ വിഷന്‍ ആന്‍ഡ് അനലിറ്റിക്‌സ് എന്ന വിഷയത്തിലാണ് പ്രോജക്ട്. പി.ഡി.എഫിന് 41,000 രൂപയും 18% വീട്ടുവാടക ബത്തയും ജെ.ആര്‍.എഫിന് 25,000 രൂപയും 18 % വീട്ടുവാടകബത്തയുമാണ് പ്രതിമാസ വേതനം.
ബന്ധപ്പെട്ട വിഷയത്തിലുള്ള പിഎച്ച്.ഡിയാണ് പി.ഡി.എഫിന്റെ യോഗ്യത. കംപ്യൂട്ടര്‍ സയന്‍സ്/ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്/ ഇലക്ട്രോണിക്‌സ് എന്നിവയില്‍ എം.ടെക്ക്, എം.ഇ, എം.എസ്.സി, എം.സി.എ യോഗ്യതയോടൊപ്പം നെറ്റ്/ ഗേറ്റ് സ്‌കോറുമുള്ളവര്‍ക്ക് ജെ.ആര്‍.എഫിന് ഒഴിവിലേക്ക് അപേക്ഷിക്കാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആല്‍ഗോരിതം, പൈത്തണ്‍ പ്രൊഗ്രാമിങ്, നേറ്റ്/ ഗേറ്റ്, പ്രസിദ്ധീകരണങ്ങള്‍ എന്നിവ അഭിലഷണീയം. ജെ.ആര്‍.എഫ് ഉദ്യോഗാര്‍ഥികള്‍ക്ക് വകുപ്പിന്റെ യോഗ്യതാ മാനദണ്ഡങ്ങള്‍ക്കനുസ്സരിച്ച് പിഎച്ച്.ഡിക്കായി രജിസ്റ്റര്‍ ചെയ്യാം. താല്‍പര്യമുള്ളവര്‍ സി.വിയും ബന്ധപ്പെട്ട വിഷയത്തില്‍ പ്രാവീണ്യം തെളിയിക്കുന്ന ഒരു പേജിലുള്ള കുറിപ്പും സഹിതം റൂസ പ്രോജക്ട് എന്ന സബ്ജക്ട് ലൈനോടെ 18 നകം [email protected] എന്ന വിലാസത്തില്‍ ഇമെയില്‍ അയക്കണം. മറൈന്‍ ബയോളജി, മൈക്രോബയോളജി ആന്‍ഡ് ബയോകെമിസ്ട്രി വകുപ്പില്‍ സി.എസ്.ഐ.ആര്‍ ധനസഹായത്തോടെ നടത്തുന്ന പ്രോജക്ടില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ ഒഴിവിലേക്ക് നിയമനം നടത്തുന്നു. 31,000 രൂപയാണ് പ്രതിമാസ വേതനം. മറൈന്‍ ബയോളജി, മറൈന്‍ ബയോടെക്‌നോളജിയില്‍ എം.എസ്‌സി, എംടെക്ക്, നെറ്റ്/ ഗേറ്റ് തത്തുല്യ യോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. മറൈന്‍ ബയോപ്രൊസ്‌പെറ്റിങില്‍ ഗവേഷണം പരിചയം അഭിലഷണീയം.
താല്‍പര്യമുള്ളവര്‍ അനുബന്ധ രേഖകളും സിവിയും സഹിതം [email protected] എന്ന ഇമെയില്‍ വിലാസത്തിലോ പ്രൊഫ. ഡോ. ടി.പി. സജീവന്‍, പ്രിന്‍സപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍, സി.എസ്.ഐ.ആര്‍ പ്രോജക്ട്‌സ് എന്ന വിലാസത്തിലോ 20 നകം അയ്ക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."