HOME
DETAILS
MAL
എട്ട് സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും റെയ്ഡ്; നിരവധി പേര് കസ്റ്റഡിയില്‍
backup
September 27 2022 | 05:09 AM
ന്യൂഡല്‍ഹി: രാജ്യത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും റെയ്ഡ്. കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങി എട്ട് സംസ്ഥാനങ്ങളിലാണ് എന്‍.ഐ.എ, പൊലിസിന്റെ ഭീകരവിരുദ്ധസേന എന്നിവര്‍ സംയുക്തമായി റെയ്ഡ് നടത്തുന്നത്.
ദേശീയ അന്വേഷണ ഏജന്‍സി നല്കിയ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ മാത്രം 30 പേരെയാണ് ഇതുവരെ കസ്റ്റഡിയിലെടുത്തത്.
കര്‍ണാടകയില്‍ 45 പേരെയും, മഹാരാഷ്ട്രയിലെ പൂനെയില്‍ നിന്ന് 6 പേരെയും അറസ്റ്റ് ചെയ്തു. അസമില്‍ 12 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആദ്യ റെയ്ഡില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന റിപ്പോര്‍ട്ട് ലഭിച്ചശേഷം അതിന്റെ കൂടി അടിസ്ഥാനത്തിലാകും തുടര്‍ന്നുള്ള ചോദ്യംചെയ്യല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."