HOME
DETAILS
MAL
തൊഴില്‍സ്ഥലത്ത് ശിരോവസ്ത്രം നിരോധിക്കാമെന്ന് ഇ.യു കോടതി
backup
July 15 2021 | 21:07 PM
ബ്രസല്‍സ്: ജീവനക്കാര്‍ ശിരോവസ്ത്രമണിയുന്നത് ചില അവസരങ്ങളില്‍ യൂറോപ്യന്‍ യൂനിയനിലെ കമ്പനികള്‍ക്ക് നിരോധിക്കാവുന്നതാണെന്ന് യൂറോപ്യന്‍ കോടതി.
ഹിജാബ് ഒഴിവാക്കാനാകില്ലെന്നുണ്ടെങ്കില് ഉപഭോക്താക്കള്‍ക്കു ഫോട്ടോ കാണിക്കണമെന്നും ലക്സംബര്‍ഗിലെ ഇ.യു നീതിന്യായ കോടതി നിര്‍ദേശിച്ചു.
ശിരോവസ്ത്രമണിഞ്ഞതിന് ജോലിയില്‍ നിന്നു പിരിച്ചുവിടപ്പെട്ട ജര്‍മനിയിലെ രണ്ട് മുസ്ലിം വനിതകള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്. എന്നാല്‍, ജീവനക്കാരികളുടെ മതവിശ്വാസവും അവകാശങ്ങളും പരിഗണിച്ച് ന്യായമായ ആവശ്യമുള്ളപ്പോഴേ ശിരോവസ്ത്രം വിലക്കാകൂവെന്നും കോടതി പറഞ്ഞു.
കമ്പനികള്‍ക്ക് ജീവനക്കാര്‍ ഇസ്ലാമിക ശിരോവസ്ത്രം ധരിക്കുന്നത് വിലക്കാമെന്ന് 2017ല്‍ ഇ.യു കോടതി വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."