ഏല്‍പ്പിച്ച ജോലികള്‍ കൃത്യമായി ചെയ്യുന്നില്ല; ജില്ലാ കളക്ടര്‍മാര്‍ക്കെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ കളക്ടര്‍മാര്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലാ കളക്ടര്‍മാരുടേയും വകുപ്പ് മേധാവികളുടേയും യോഗത്തിലായിരുന്നു വിമര്‍ശനം.
ഏല്‍പ്പിക്കുന്ന ജോലികള്‍ കൃത്യമായി ചെയ്യാത്തവരുണ്ട്.കാര്യങ്ങളില്‍ കൃത്യമായ ഫോളോ അപ് ഉണ്ടാകുന്നില്ല.എഡിഎം ഉള്‍പ്പെടെയുള്ള കീഴുദ്യോഗസ്ഥരോട് പറയാന്‍ പറയുന്ന കാര്യങ്ങളും ചില കളക്ടര്‍മാര്‍ അറിയിക്കാറില്ല .കളക്ടര്‍മാരെ ഫോണില്‍ കിട്ടാറില്ലെന്ന് പരാതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലെന്നു ചീഫ് സെക്രട്ടറി വി.പി.ജോയ് ചൂണ്ടിക്കാട്ടി. ഇക്കാര്യം അടിയന്തരമായി പരിഹരിക്കണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചു.
മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പ് മേധാവിമാരുടെയും ജില്ലാ കളക്ടര്‍മാരുടെയും യോഗം . തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലാണ് നടക്കുന്നത്.2 ദിവസത്തെ യോഗത്തില്‍. സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ബോധവല്‍ക്കരണം, പേവിഷ പ്രതിരോധ കര്‍മ്മപദ്ധതി എന്നിവ പ്രധാന ചര്‍ച്ചയാകും. വകുപ്പുകളുടെ പ്രവര്‍ത്തന അവലോകനം, പുതിയ പ്രവര്‍ത്തനരേഖകള്‍, പദ്ധതികള്‍ എന്നിവയും ചര്‍ച്ചയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."