മൂന്ന് റിങ്ങിനുള്ളില്‍ ഫോണെടുക്കണം പഞ്ചായത്ത് വകുപ്പ് ജീവനക്കാരുടെ ഫോണ്‍ ഉപയോഗത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍
തിരുവനന്തപുരം: ജീവനക്കാരുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ പുറപ്പെടുവിച്ച സര്‍ക്കുലറിനു പിന്നാലെ പഞ്ചായത്ത് വകുപ്പില്‍ ജീവനക്കാരുടെ ഫോണ്‍ ഉപയോഗത്തിനും മാര്‍ഗനിര്‍ദേശം. ജീവനക്കാരുടെ മനോഭാവത്തിലും മാറ്റം അനിവാര്യമാണെന്ന് പഞ്ചായത്ത് അഡീഷനല്‍ ഡയരക്ടര്‍ എം.പി അജിത് കുമാര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു.
ഓഫിസുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും സുഗമമായ പ്രവര്‍ത്തനത്തിനുമായാണ് പുതിയ നടപടികള്‍. ഫോണ്‍ ഉപയോഗത്തിന് പത്തു മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ നിര്‍ദേശം.
കഴിയുന്നതും മൂന്ന് റിങ്ങിനുള്ളില്‍ ഫോണെടുക്കണം, എടുക്കുന്നയാള്‍ പേര് ഓഫിസ് തസ്തിക എന്നിങ്ങനെ സ്വയം പരിചയപ്പെടുത്തണം, ആവശ്യമെങ്കില്‍ മാത്രം സ്പീക്കര്‍ ഫോണ്‍ ഉപയോഗിക്കണം, ഫോണ്‍ സംഭാഷണത്തിനിടെ ആവശ്യമായ നോട്ട് കുറിച്ചെടുക്കണം, ഏറ്റവും സൗമ്യമായ ഭാഷ ഉപയോഗിക്കണം, ഫോണ്‍ കട്ട് ചെയ്യുന്നതിനു മുമ്പ് മറ്റാര്‍ക്കെങ്കിലും കൈമാറേണ്ടതുണ്ടോയെന്ന് ചോദിക്കണം, വോയ്സ് മെയില്‍ വന്നിട്ടുണ്ടെങ്കില്‍ കൃത്യമായി മറുപടി നല്‍കണം, ഓഫിസിലുള്ളപ്പോള്‍ ഫോണ്‍ റിങ് ഒഴിവാക്കുകയോ ശബ്ദം താഴ്ത്തിവയ്ക്കുകയോ ചെയ്യണം, നന്ദി പറഞ്ഞുവേണം സംഭാഷണം അവസാനിപ്പിക്കേണ്ടത് തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.
പുതിയ നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായി പാലിക്കുന്നുണ്ടെന്ന് ഓഫിസ് മേലധികാരി ഉറപ്പുവരുത്തണമെന്നും സര്‍ക്കുലറിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."