ബൂട്ട് നക്കുന്നതും തോക്കു ചൂണ്ടുന്നതും മാത്രം ഉള്ളടക്കം; ഉദയനിധി പ്രകാശനം ചെയ്ത പുസ്തകത്തിനെതിരെയും സംഘപരിവാര്‍ പ്രതിഷേധം
ഉദയനിധി പ്രകാശനം ചെയ്ത പുസ്തകത്തിനെതിരെയും സംഘപരിവാര്‍ പ്രതിഷേധം
ചെന്നൈ: സനാതന ധര്‍മത്തെ പകര്‍ച്ചവ്യാധികളോട് ഉപമിച്ച തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ അതേ ചടങ്ങില്‍ പുറത്തിറക്കിയ ഒരു പുസ്തകത്തിനെതിരെയും ബി.ജെ.പി, സംഘപരിവാര്‍ പ്രതിഷേധം.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ആര്‍.എസ്.എസിന്റെ സംഭാവന എന്ന പുസ്തകമാണ് ഉദയനിധി പ്രകാശനം ചെയ്തത്. തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍ ആയിരുന്നു പുസ്തകം പുറത്തിറക്കിയത്. പുസ്തകത്തെ പ്രശംസിച്ചുകൊണ്ടുള്ള കുറിപ്പും ഉദയനിധി അന്ന് പങ്കുവെച്ചിരുന്നു.
தமிழ்நாடு முற்போக்கு எழுத்தாளர் கலைஞர்கள் சங்கத்தின் சனாதன ஒழிப்பு மாநாட்டில் இன்று கலந்து கொண்ட போது, இந்திய விடுதலைப் போரில் ஆர்.எஸ்.எஸின் பங்களிப்பு என்ற புத்தகத்தை வெளியிடக் கேட்டுக் கொண்டார்கள்.
— Udhay (@Udhaystalin) September 2, 2023
விடுதலைப் போரில் ஆர்.எஸ்.எஸ் எந்த பங்களிப்பும் செய்யாத நிலையில், மிகப்பெரிய… pic.twitter.com/KufIdPeNvh
വലിയ പുസ്തകമാണെങ്കിലും രണ്ട് പേജൊഴികെ ബാക്കിയെല്ലാം ശൂന്യമാണ്. ഈ രണ്ടു പേജിലും ബൂട്ട് നക്കുന്നതും തോക്കു ചൂണ്ടുന്നതുമായ രണ്ട് ചിത്രങ്ങള്‍ മാത്രമാണുള്ളത്. മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെയെ സൂചിപ്പിക്കുന്നതാണ് തോക്ക് ചൂണ്ടുന്ന ചിത്രം. പുസ്തകത്തില്‍ ശൂന്യമായി കിടക്കുന്ന പേജുകള്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ ആര്‍.എസ്.എസിന് ഒരു പങ്കുമില്ലെന്നും സൂചിപ്പിക്കുന്നതാണ്.
സെപ്റ്റംബര്‍ രണ്ടിന് ചെന്നൈയില്‍ നടന്ന ഈ ചടങ്ങിലായിരുന്നു ഉദയനിധി സ്റ്റാലിന്‍ സനാതന ധര്‍മത്തിനെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. ഡെങ്കി, കൊതുകുകള്‍, മലേറിയ, കൊറോണ പോലുള്ളവയെ നമുക്ക് എതിര്‍ക്കാന്‍ കഴിയില്ല. അവയെ ഇല്ലാതാക്കണം. അതുപോലെ സനാതന ധര്‍മത്തേയും നമുക്ക് തുടച്ചുനീക്കണം',- എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം. സംഭവത്തില്‍ മതവികാരം വ്രണപ്പെടുത്തിയതിന് അദ്ദേഹത്തിനെതിരെ യു.പിയില്‍ കേസെടുക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."