പി.വി അന്‍വര്‍ ഭൂപരിധി നിയമം ലംഘിച്ചു; 15 ഏക്കര്‍ ഭൂമി പിടിച്ചെടുക്കാമെന്ന് ലാന്‍ഡ് ബോര്‍ഡ്
പി.വി അന്‍വര്‍ ഭൂപരിധി നിയമം ലംഘിച്ചു; 15 ഏക്കര്‍ ഭൂമി പിടിച്ചെടുക്കാമെന്ന് ലാന്‍ഡ് ബോര്‍ഡ്
കോഴിക്കോട്: പി വി അന്‍വര്‍ എം എല്‍ എ ഭൂപരിധി നിയമം ലംഘിച്ചതായി താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ കണ്ടെത്തല്‍. അന്‍വര്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന 15 ഏക്കര്‍ ഭൂമി മിച്ച ഭൂമിയായി സര്‍ക്കാരിന് ഏറ്റെടുക്കാമെന്നും ലാന്‍ഡ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഭൂപരിധി ചട്ടങ്ങള്‍ മറികടക്കാന്‍ വേണ്ടിയാണ് പി വി ആര് എന്റര്‍ടൈനേര്‍സ് എന്ന പേരില്‍ ഒരു പാട്ണര്‍ഷിപ്പ് സ്ഥാപനം തുടങ്ങിയതെന്നും ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തി. ലാന്‍ഡ് ബോര്‍ഡ് ഓതറൈസ്ഡ് ഓഫീസറുടെ ഈ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും. കക്ഷികള്‍ക്ക് ആക്ഷേപം അറിയിക്കാന്‍ ഏഴ് ദിവസം അനുവദിച്ചിട്ടുണ്ട്.
പി വി അന്‍വറിന്റെ ഭാര്യയുടെയും പേരില്‍ സ്ഥാപനം രൂപീകരിച്ചതിലും ചട്ടലംഘനമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.പാര്‍ട്ണര്‍ഷിപ്പ് ആക്ടിലെയും സ്റ്റാമ്പ് ആക്റ്റിലെയും വ്യവസ്ഥകള്‍ക്ക് വിരുദ്ധമായാണ് അന്‍വറിന്റെയും ഭാര്യയുടെയും പേരില്‍ സ്ഥാപനം രൂപീകരിച്ചത്.
പി.വി അന്‍വറിനെതിരായ മിച്ചഭൂമി കേസിന്റെ നടപടികള്‍ ഹൈക്കോടതിയില്‍ മുന്നോട്ടുപോകുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."