പുതുപ്പള്ളി ആര്‍ക്കൊപ്പം? വോട്ടെണ്ണല്‍ ഇന്ന്; ആദ്യ ഫലസൂചന 8.15ഓടെ
പുതുപ്പള്ളി ആര്‍ക്കൊപ്പം? വോട്ടെണ്ണല്‍ ഇന്ന്; ആദ്യ ഫലസൂചന 8.15ഓടെ
കോട്ടയം: പുതുപ്പള്ളി ആരെ തുണച്ചെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. രാവിലെ 8 മണിയോടെ കോട്ടയം ബസേലിയസ് കോളജില്‍ വെച്ചാണ് വോട്ടെണ്ണല്‍. 8.15ഓടെ ആദ്യ ഫല സൂചനകള്‍ ലഭിക്കും. വോട്ട് എണ്ണി രണ്ട് മണിക്കൂറിനകം ഫലമറിയാവുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍. എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നതോടെ വന്‍ ജയപ്രതീക്ഷയിലാണ് യു.ഡി.എഫ് ക്യാമ്പ്. അതേസമയം അരനൂറ്റാണ്ടിന് ശേഷം പുതുപ്പള്ളി മാറിചിന്തിക്കുമെന്നാണ് എല്‍.ഡി.എഫ് കണക്ക് കൂട്ടുന്നത്.
ആകെ 20 മേശകളാണ് കൗണ്ടിങ്ങിനായി തയ്യാറാക്കിയിരിക്കുന്നത്. 14 മേശകളില്‍ വോട്ടിംഗ് യന്ത്രങ്ങളും 5 മേശകളില്‍ അസന്നിഹിത വോട്ടുകളും ഒരു ടേബിളില്‍ സര്‍വീസ് വോട്ടുകളും എണ്ണും. 13 റൗണ്ടുകളിലായി വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തീരും. അയര്‍ക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണുന്നത്. ഈ റൗണ്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ തന്നെ കൃത്യമായ ഫലസൂചന കിട്ടും. കടുത്ത മത്സരം നടന്ന 2021ല്‍ പോലും ഉമ്മന്‍ ചാണ്ടിക്ക് 1293 വോട്ടിന്റെ ഭൂരിപക്ഷം അയര്‍ക്കുന്നത്ത് കിട്ടിയിരുന്നു. അയ്യായിരത്തിന് മുകളിലുള്ള ലീഡാണ് യു ഡിഎഫ് ഇത്തവണ ഇവിടെ പ്രതീക്ഷിക്കുന്നത്. ലീഡ് 2000 ല്‍ താഴെ പിടിച്ചുനിര്‍ത്തിയാല്‍ ഇടതുമുന്നണിക്കും പ്രതീക്ഷ നിലനിര്‍ത്താം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."