HOME
DETAILS
MAL
ഡല്‍ഹി വഖഫ് ബോര്‍ഡ് ചെയര്മാന് അമാനത്തുല്ലാ ഖാന് ജാമ്യം
backup
September 28 2022 | 11:09 AM
ന്യൂഡല്‍ഹി: വഖഫ് ബോര്‍ഡ് നിയമനത്തില്‍ അഴിമതി ആരോപിച്ച് നടത്തിയ റെയ്ഡിനും ചോദ്യം ചെയ്യലിനും പിന്നാലെ അറസ്റ്റിലായ ആംആദ്മി പാര്‍ട്ടി എം.എല്‍.എയും ഡല്‍ഹി വഖഫ് ബോര്‍ഡ് ചെയര്‍മാനുമായ അമാനത്തുല്ലാ ഖാന് ജാമ്യം.
അറസ്റ്റിലായി രണ്ടാഴ്ചയ്ക്ക് ശേഷമാണ് ജാമ്യം അനുവദിച്ചത്. സെപ്തംബര്‍ 16നായിരുന്നു അമാനത്തുല്ലാ ഖാനെ ഡല്‍ഹി പൊലീസിന്റെ അഴിമതി വിരുദ്ധ ബ്രാഞ്ച് (എ.സി.ബി) അറസ്റ്റ് ചെയ്തത്.
ഖാന് വഖഫ് ബോര്‍ഡ് ചെയര്‍മാനായിരിക്കെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് 32 പേരെ നിയമവിരുദ്ധമായി റിക്രൂട്ട് ചെയ്തെന്നാണ് എസിബിയുടെ ആരോപണം. വഖഫ് ബോര്‍ഡിന്റെ നിരവധി സ്വത്തുക്കള്‍ അനധികൃതമായി വാടകയ്ക്ക് നല്‍കിയതായും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."