സംവരണ പ്രശ്നം: പ്ലസ് വണ്‍ പ്രവേശന നടപടികള്‍ നീളും
തിരുവനന്തപുരം: സംവരണ പ്രശ്നം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ നീളുമെന്ന് വിദ്യാഭ്യാസ വകുപ്പ്. സംവരണം 50 ശതമാനത്തില്‍ കൂടരുതെന്ന സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടികള്‍ നീളുന്നത്. ആകെ സീറ്റില്‍ മുന്നോക്ക സംവരണത്തിനായി കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ 10 ശതമാനം സീറ്റായിരുന്നു നീക്കി വച്ചിരുന്നത്. എന്നാല്‍ മെയ് അഞ്ചിന് സംവരണവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയോടെ ഇത് ഇല്ലാതാവും.
കഴിഞ്ഞ ദിവസം പ്രവേശന നടപടി ആരംഭിക്കുന്നതിന് മുന്നോടിയായി സംവരണ വിഷയത്തില്‍ വ്യക്തത തേടി പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ സര്‍ക്കാരിന് കത്തു നല്‍കിയിട്ടുണ്ട്. ഇതില്‍ തീരുമാനമായ ശേഷം മാത്രമേ മറ്റു നടപടികളുമായി വകുപ്പിന് മുന്നോട്ടു പോകാന്‍ സാധിക്കുകയുള്ളൂ. കഴിഞ്ഞ തവണ മുന്നോക്കക്കാര്‍ക്കായി മെറിറ്റില്‍ നിന്നാണ് സീറ്റുകള്‍ മാറ്റിവച്ചത്. എന്നാല്‍ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇത് സാധിക്കാതെ വരും.
അതേസമയം സംവരണ വിഷയത്തിലെ തടസങ്ങള്‍ നീക്കാന്‍ പുതിയ മാര്‍ഗം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. തടസങ്ങള്‍ ഉടന്‍ നീങ്ങുമെന്നും പ്രവേശന നടപടി ഈ മാസം അവസാനത്തോടെ തന്നെ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."