മൊറോക്കോയില്‍ ഭൂചലനം; 296 മരണം; ചരിത്ര സ്മാരകങ്ങളടക്കം തകര്‍ന്നു; വീഡിയോ
മൊറോക്കോയില്‍ ഭൂചലനം; 296 മരണം; ചരിത്ര സ്മാരകങ്ങളടക്കം തകര്‍ന്നു; വീഡിയോ
റാബത്ത്: ഉത്തര ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലെ ആറ് പ്രവിശ്യകളിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 296 മരണം. വെള്ളിയാഴ്ച്ച രാത്രിയോടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ചരിത്ര സ്മാരകങ്ങള്‍ അടക്കം നിരവധി കെട്ടിടങ്ങള്‍ തകരുകയും ചെയ്തിട്ടുണ്ട്. മരണ സംഖ്യ കൂടാനാണ് സാധ്യത. കെട്ടിടാവശിഷ്ടങ്ങളില്‍ കൂടുതല്‍ ജനങ്ങള്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.
സര്‍ക്കാര്‍ പുറത്തിറക്കിയ പ്രാഥമിക റിപ്പോര്‍ട്ട് അനുസരിച്ച് തലസ്ഥാനമായ റാബത്തിന് പുറമെ അല്‍ ഹഊസ്, മാറാക്കേഷ്, ചിചൗവ അടക്കം ആറ് പ്രവിശ്യകളിലും മുനിസിപ്പാലിറ്റികളിലുമായാണ് ഭൂചലനം ഏറ്റവു കൂടുതല്‍ ബാധിച്ചത്. അറ്റ്‌ലസ് പര്‍വ്വത നിരകളിലും റാബത്തില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള മാറാക്കേഷ് വരെയുള്ള പ്രദേശങ്ങളിലെ ഒട്ടേറെ ചരിത്ര സ്മാരകങ്ങള്‍ക്ക് ഭൂകമ്പത്തില്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. മൊറോക്കയില്‍ ഇതുവരെയുണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണ് കഴിഞ്ഞ ദിവസമുണ്ടായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭൂകമ്പത്തിന്റെ പ്രകമ്പനം അയല്‍ രാജ്യമായ അള്‍ജീരിയയിലും അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
Reports of damage after 6.8-magnitude earthquake hits Morocco pic.twitter.com/tQqYsosW8x
— BNO News (@BNONews) September 8, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."