തൃശൂരില്‍ വന്‍ കവര്‍ച്ച; കാറിലെത്തിയ സംഘം മൂന്നര കിലോ ആഭരണങ്ങള്‍ തട്ടിയെടുത്തു
തൃശൂരില്‍ വന്‍ കവര്‍ച്ച; കാറിലെത്തിയ സംഘം മൂന്നര കിലോ ആഭരണങ്ങള്‍ തട്ടിയെടുത്തു
തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. ഡിപി ചെയിന്‍സ് സ്ഥാപനത്തിലെ ജീവനക്കാരെ ആക്രമിച്ചാണ് 3 കിലോ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. ഇന്നലെ രാത്രി 11 മണിയോടെയാണ് മോഷണം നടന്നത്. കന്യാകുമാരി മാര്‍ത്താണ്ഡം ഭാഗത്തുള്ള ഷോപ്പുകളിലേക്ക് കൊണ്ട് പോകുന്നതിനായി റെയില്‍വേസ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോഴാണ് കാറില്‍ എത്തിയ സംഘം സ്വര്‍ണ്ണം തട്ടിയെടുത്തത്.
ജ്വല്ലറിയിലെ ജീവനക്കാരായ കല്ലൂര്‍ സ്വദേശി റിന്റോ, അരണാട്ടുകര സ്വദേശി പ്രസാദ് എന്നിവരുടെ കൈയ്യില്‍ സൂക്ഷിച്ചിരുന്ന ബാഗാണ് കാറില്‍ എത്തിയ സംഘം തട്ടിയെടുത്തത്. വെള്ള ഡിസൈര്‍ കാറില്‍ എത്തിയ സംഘമാണ് ആഭരണങ്ങള്‍ തട്ടിയെടുത്തതെന്നാണ് ഇരുവരും നല്കിയ മൊഴി.
പണി കഴിപ്പിച്ച ആഭരണങ്ങള്‍ ആഴ്ചയില്‍ ഒരു ദിവസം ചെന്നൈ എഗ്മോര്‍ ട്രയിനില്‍ പതിവായി കൊണ്ട് പോകാറുണ്ടായിരുന്നു. ഇത് അറിയാവുന്നവരാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. തൃശൂര്‍ ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തില്‍ നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."