സ്‌കൂള്‍ ഉച്ചഭക്ഷണ പ്രതിസന്ധിക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ച്ച; സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഫണ്ട് തടഞ്ഞു; കണക്കുകള്‍ നിരത്തി വിമര്‍ശനവുമായി മന്ത്രി ശിവന്‍കുട്ടി
സ്‌കൂള്‍ ഉച്ചഭക്ഷണ പ്രതിസന്ധിക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ച്ച; കണക്കുകള്‍ നിരത്തി വിമര്‍ശനവുമായി മന്ത്രി ശിവന്‍കുട്ടി
എറണാകുളം: സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിലെ പ്രതിസന്ധി സംബന്ധിച്ച് കേന്ദ്രം പറയുന്നത് അര്‍ദ്ധസത്യങ്ങളെന്ന് മന്ത്രി വി ശിവന്‍കുട്ടി. പകുതി വസ്തുതക്കു നിരക്കാത്ത കാര്യങ്ങളാണ് കേന്ദ്രം വ്യക്തമാക്കിയത്. കഴിഞ്ഞ നാലു മാസത്തേക്ക് കേന്ദ്രം 170.5 കോടി രൂപ തരണം. സാങ്കേതിക കാരണം പറഞ്ഞ് ഈ തുക നല്‍കുന്നില്ല. കേന്ദ്രം പണം നല്‍കിയില്ലെങ്കിലും ഉച്ച ഭക്ഷണ പരിപാടി നിര്‍ത്തില്ല. നേരത്തെ കേന്ദ്രം 132 കോടി തന്നിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ട വിഹിതം നല്‍കിയിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ ഒരിക്കല്‍ക്കൂടി വിഷയങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രവിഹിതം ലഭിക്കുന്നതില്‍ കാലതാമസം വരുന്ന സാഹചര്യത്തില്‍ പദ്ധതി നടത്തിപ്പിനുള്ള തുക, പാചകത്തൊഴിലാളികള്‍ക്ക് അവരുടെ പ്രതിമാസ ഓണറേറിയം എന്നിവയൊക്കെ സമയബന്ധിതമായി വിതരണം ചെയ്യുവാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും മന്ത്രി ചൂണ്ടികാട്ടി. ഈ സാഹചര്യത്തില്‍ പോലും മറ്റ് സംസ്ഥാനങ്ങളിലേക്കാള്‍ മികച്ച രീതിയില്‍ കേരളത്തില്‍ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നത് അധ്യാപകരുടേയും സ്‌കൂള്‍ അധികൃതരുടേയും പൊതുസമൂഹത്തിന്റേയും പിന്തുണകൊണ്ടാണ്. ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു അധ്യാപകനും വ്യക്തിപരമായ സാമ്പത്തിക നഷ്ടം ഉണ്ടാകില്ല എന്ന് ഉറപ്പാക്കാന്‍ വേണ്ട നടപടി കൈക്കൊള്ളുമെന്നും മന്ത്രി ഉറപ്പ് നല്‍കി.
മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."