കേന്ദ്രമന്ത്രി,ആര്‍.എസ്.എസ് നേതാക്കള്‍ ഉള്‍പ്പടെയുള്ള ഉന്നതരുടെ ഫോണ്‍ ചോര്‍ത്തിയതായി ആരോപണം: ട്വീറ്റുമായി സുബ്രമണ്യന്‍ സ്വാമി
ന്യൂഡല്‍ഹി: ഉന്നതരുടെ ഫോണ്‍ ചോര്‍ത്തിയെന്ന് അഭ്യൂഹം. ഇസ്‌റാഈല്‍ നിര്‍മ്മിത ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ മന്ത്രിമാരും ജഡ്ജിമാരും അടക്കമുള്ളവരുടെ ഫോണ്‍ ചോര്‍ത്തിയതായി അഭ്യൂഹമുണ്ടെന്ന് രാജ്യസഭാ എം.പി സുബ്രഹ്മണ്യന്‍ സ്വാമി.
മോദി മന്ത്രിസഭയിലെ മന്ത്രിമാര്‍, ആര്‍എസ്എസ് നേതാക്കള്‍, സുപ്രീം കോടതി ജഡ്ജിമാര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ഫോണുകള്‍ ചോര്‍ത്തുന്നതായാണ് അദ്ദേഹം ട്വീറ്റില്‍ പറയുന്നത്. വാഷിങ്ടണ്‍ പോസ്റ്റ്, ഗാര്‍ഡിയന്‍ എന്നീ മാധ്യമങ്ങള്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഉടന്‍ പുറത്തുവിടുമെന്ന് അദ്ദേഹം ട്വീറ്റില്‍ പറയുന്നു. അതിനു ശേഷം താന്‍ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കുന്നു. എന്നാല്‍ ആര്‍ക്കുവേണ്ടിയാണ് പെഗാസസ് വിവരങ്ങള്‍ ചോര്‍ത്തുന്നത് എന്നത് വ്യക്തമല്ല.
https://twitter.com/Swamy39/status/1416619048159219718
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."