പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; കോടതിയില്‍ ഹാജരാക്കും
ന്യൂഡല്‍ഹി: എന്‍.ഐ.എ കേരളത്തില്‍ നിന്ന് അറസ്റ്റ് ചെയ്ത പതിനൊന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഏഴ് ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ഇവരെ എന്‍ഐഎ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണം നടപ്പാക്കാന്‍ ലക്ഷ്യമിട്ട് ഗൂഡാലോചന നടത്തിയെന്നും ലഷ്‌കര്‍ ഇ തൊയ്ബ, ഐഎസ് പോലയുള്ള ഭീകര സംഘടകളിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കിയെന്നുമൊക്കെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ എന്‍ഐഎ ചുമത്തിയിട്ടുള്ളത്.
പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് ശേഷം സംഘടനയുടെ ഓഫിസുകള്‍ സീല്‍വെക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. അസം, മഹാരാഷ്ട്ര, കര്‍ണ്ണാടക, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ ഭൂരിഭാഗം പിഎഫ് ഐ ഓഫിസുകളും അനുബന്ധ സംഘടന ഓഫിസുകളും സീല്‍ചെയ്തു.അസമിലെ ഹട്ടിഗാവിലുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്ഥാനവും കരീംഗഞ്ച്, ബക്‌സ എന്നിവിടങ്ങളിലെ ഓഫിസുകളും കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം സര്‍ക്കാര്‍ സീല്‍ ചെയ്തു.
വിവിധയിടങ്ങളില്‍ പൊലിസ് പരിശോധനയും നടത്തി. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും പൊലിസ് റെയ്ഡുകളും നടക്കുന്നുണ്ട്. നിരോധനത്തിന് പിന്നാലെ സംഘടനയുടെയും നേതാക്കളുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും നീക്കംചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."