നീരൊഴുക്ക് ശക്തം വൈദ്യുതി ഉത്പാദനം കുത്തനെ ഉയര്‍ത്തി
സ്വന്തം ലേഖകന്‍
തൊടുപുഴ: സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉത്പാദനം കുത്തനെ ഉയര്‍ത്തി. ദിവസങ്ങളായി തുടരുന്ന മഴയില്‍ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായ സാഹചര്യത്തിലാണ് ആഭ്യന്തര ഉത്പാദനം 33.8748 ദശലക്ഷം യൂനിറ്റായി ഉയര്‍ത്തിയത്.
അതേസമയം പുറം വൈദ്യുതി 28.3761 ദശലക്ഷം യൂനിറ്റായി കുറച്ചു. ആഭ്യന്തര ഉത്പാദനത്തേക്കാള്‍ പുറം വൈദ്യുതി കുറഞ്ഞുനില്‍ക്കുന്നത് അപൂര്‍വമാണ്. 62.2509 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം.
ഇന്നലെ രാവിലത്തെ കണക്കനുസരിച്ച് വൈദ്യുതി ബോര്‍ഡ് അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ 54 ശതമാനം വെള്ളമുണ്ട്. 2222.592 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് നിലവിലുള്ളത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2362.52 അടിയായി ഉയര്‍ന്നു. ഇത് സംഭരണശേഷിയുടെ 57 ശതമാനമാണ്. കല്ലാര്‍കുട്ടി, പെരിങ്ങല്‍കുത്ത്, ലോവര്‍പെരിയാര്‍, കക്കാട്, മലങ്കര അണക്കെട്ടുകള്‍ തുറന്നുവിട്ടിരിക്കുകയാണ്. മലങ്കര അണക്കെട്ടിലെ ജലനിരപ്പ് 40.02 മീറ്ററായി തുടരുന്നു. വെള്ളിയാഴ്ച മുതല്‍ അണക്കെട്ടിന്റെ ആറ് ഷട്ടറും 40 സെ.മീ വീതം തുറന്നിരിക്കുകയാണ്. 42 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."