ഓണ്‍ലൈനില്‍ കൂടുതല്‍ സേവനങ്ങള്‍ സജ്ജമാക്കി വാട്ടര്‍ അതോറിറ്റി
ഉദ്ഘാടനം
ഇന്ന്
തിരുവനന്തപുരം: ആശയവിനിമയവും പണമിടപാടും വേഗത്തില്‍ നടത്താന്‍ സഹായിക്കുന്നതിന് കൂടുതല്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ സജ്ജമാക്കി വാട്ടര്‍ അതോറിറ്റി. ഇവയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് വാട്ടര്‍ അതോറിറ്റി കേന്ദ്ര കാര്യാലയത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും.
ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ കണക്ഷനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമാക്കുന്ന കണ്‍സ്യൂമര്‍ പോര്‍ട്ടല്‍, ജലഗുണനിലവാര പരിശോധനാ ലാബുകളുടെ വിവരങ്ങള്‍ അറിയാനും പരിശോധനയ്ക്ക് ഓണ്‍ലൈന്‍ വഴി ഫീസ് അടയ്ക്കാനും സൗകര്യമൊരുക്കുന്ന ഓണ്‍ലൈന്‍ പേയ്‌മെന്റ് പോര്‍ട്ടല്‍, ക്യാഷ് കൗണ്ടറുകളില്‍ പണമടയ്ക്കുന്നതിനുള്ള പി.ഒ.എസ് മെഷിനുകള്‍, പി.ഒ.എസ് മെഷിന്‍ ഇന്റഗ്രേഷന്‍ സോഫ്റ്റ് വെയര്‍, വാട്ടര്‍ അതോറിറ്റി ഓഫിസുകളിലെ കംപ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും കേന്ദ്രീകൃത പട്ടിക ലഭ്യമാക്കുന്ന ഹാര്‍ഡ്‌വെയര്‍ ഇന്‍വെന്‍ട്രി മാനേജ്‌മെന്റ് സിസ്റ്റം, മലിനജല ശുദ്ധീകരണശാലകള്‍ക്ക് ഏറ്റവും ഉചിതമായ സ്ഥലം തിരഞ്ഞെടുക്കാന്‍ സഹായിക്കുന്ന ഒപ്റ്റിമല്‍ സൈറ്റ് തിരഞ്ഞെടുക്കല്‍ സംവിധാനം,ബാങ്ക് ട്രാന്‍സ്ഫര്‍ വഴി കുടിവെള്ള ചാര്‍ജ് അടയ്ക്കുന്നവര്‍ക്ക് ഇടപാടുകളുടെ വിവരം ലഭ്യമാക്കുന്നതിനും രസീതുകള്‍ സൃഷ്ടിക്കുന്നതിനുമായുള്ള ബാങ്ക് ട്രാന്‍സ്ഫര്‍ ട്രാക്കിങ് പോര്‍ട്ടല്‍ എന്നീ ഏഴ് സംരംഭങ്ങളാണ് ഇന്നു മുതല്‍ പ്രവര്‍ത്തന സജ്ജമാകുന്നത്.
നേരത്തേ ആറ് ഐ.ടി സംരംഭങ്ങള്‍ക്കും തുടക്കമിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."