ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി-20: പരുക്കേറ്റ ജസ്പ്രീത് ബുംറക്ക് പകരം മുഹമ്മദ് സിറാജ് ഇന്ത്യന്‍ ടീമില്‍
മുംബൈ: പരുക്കേറ്റ ജസ്പ്രീത് ബുംറക്ക് പകരം പേസ് ബൗളര്‍ മുഹമ്മദ് സിറാജ് ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി-20യില്‍ ഇന്ത്യന്‍ ടീമിനായി കളത്തിലിറങ്ങും. പരമ്പരയില്‍ രണ്ട് മല്‍സരങ്ങളാണ് ശേഷിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന ആദ്യ ട്വന്റിയില്‍ ഇന്ത്യ എട്ട് വിക്കറ്റിന് വിജയിച്ചിരുന്നു.
പുറംവേദന കാരണം വിശ്രമിക്കുന്ന ജസ്പ്രീത് ബുംറ ശേഷിക്കുന്ന രണ്ട് മല്‍സരങ്ങളില്‍ കൂടി കളിക്കില്ലെന്ന് ഇന്ന് വെള്ളിയാഴ്ച രാവിലെയാണ് ബി.സി.സി.ഐ സെലക്ഷന് കമ്മിറ്റി അറിയിച്ചത്. ജസ്പ്രീത് ബുംറ
ഇപ്പോള്‍ ബി.സി.സി.ഐ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ആസ്ത്രേലിയയില്‍ അടുത്തമാസം ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പില്‍ ജസ്പ്രീത് കളിക്കുമോയെന്ന കാര്യം അനിശ്ചിതത്വത്തിലാണ്. ലോകകപ്പ് ടീമംഗങ്ങളെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. പുറവേദന കാരണം ജസ്പ്രീത് ബുംറ ഏഷ്യകപ്പിലും കളിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."