ഖാര്‍ഗെ കളത്തിലിറങ്ങിയതിന് പിന്നാലെ ദിഗ് വിജയ് മത്സരത്തില്‍ നിന്ന് പിന്മാറാന് സാധ്യതയെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആര് മത്സരിക്കുമെന്നതില്‍ ഇനിയും തീരുമാനമായില്ല. ദാഗ് വിജയ് സിങ്ങും ശശി തരൂരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമാണ് ഇപ്പോള്‍ ലിസ്റ്റിലുള്ളത്. ഇനിയും ആളുകള്‍ രംഗത്തു വന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
അതിനിടെ ദിഗ് വിജയ് സിങ് ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി. ദിഗ് വിജയ് സിങ് മത്സര രംഗത്തു നിന്ന് പിന്മാറുമെന്നും സൂചനയുണ്ട്. ഖാര്‍ഗെക്കാണ് ഹൈക്കമാന്‍ഡിന്റെ പിന്തുണ. അദ്ദേഹം ഇന്ന് 12 മണിക്ക് പത്രിക നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെയാണ് സോണിയാ ഗാന്ധി ആദ്യം അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന ഗെഹ്ലോട്ടിന്റെ നിലപാടും രാജസ്ഥാനില്‍ എം.എല്‍.എമാരെ വെച്ച് നടത്തിയ നാടകീയ നീക്കങ്ങളും കോണ്‍ഗ്രസ് അധ്യക്ഷയെ ചൊടിപ്പിച്ചു. പിന്നാലെ കഴിഞ്ഞ ദിവസം ഗെഹ്ലോട്ട് സോണിയയെ കണ്ടിരുന്നു. തന്റെ പ്രവൃത്തിയില്‍ മാപ്പു പറയുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."