ഇസ് ലാം ഉപേക്ഷിച്ചു, പേര് മാറ്റി; എന്നിട്ടും ബി.ജെ.പി നേതാക്കളുടെ 'കോയ' വിളി; പരാതിയുമായി രാമസിംഹന്‍ അബൂബക്കര്‍
കോഴിക്കോട്: ഇസ് ലാം ഉപേക്ഷിച്ചു, പേര് മാറ്റി… എന്നിട്ടും ബി.ജെ.പി നേതാക്കള്‍ തന്നെ മുസ് ലിം ആയിട്ടാണ് കാണുന്നതെന്ന പരാതിയുമായി വിവാദ സിനിമ സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍ എന്ന അലിക അക്ബര്‍. മതവും പേരും മാറിയെങ്കിലും ഈയടുത്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ രാമസിംഹനെ അലി അക്ബര്‍ എന്നായിരുന്നു വിശേഷിപ്പിച്ചത്. ഇതില്‍ രാമസിംഹന് നീരസം നിലനില്‍ക്കെയാണ് പുതിയ വിവാദം ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞദിവസം സുരേഷ് ഗോപി തൃശൂരില്‍ മത്സരിക്കരുതെന്ന് രാമസിംഹന്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ഇതിന് രാമസിംഹനെ ആക്ഷേപിച്ചുള്ള മറുപടിയാണ് ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെകെ അനീഷ് കുമാര്‍ നല്‍കിയത്. തൃശൂരിലെ കാര്യം ഞങ്ങള്‍ തീരുമാനിച്ചോളാം കോയാ… എന്നായിരുന്നു അനീഷ് നല്‍കിയ മറുപടി. ''കുത്തിത്തിരുപ്പുകാര്‍ക്ക് സന്തോഷം കൊണ്ട് ഉറങ്ങാന്‍ വയ്യ. തൃശ്ശൂരിലെ കാര്യം തൃശ്ശൂര്‍ക്കാര്‍ തീരുമാനിച്ചോളാം കോയാ..'' അനീഷ് കമന്റ് ചെയ്തു. വൈകാതെ ഇതിന് മറുപടിയുമായി രാമസിംഹന്‍ രംഗത്തെത്തി. താങ്കളെപ്പോലുള്ളവരാണ് ഈ പാര്‍ട്ടിയെ മുച്ചൂടും മുടിക്കുന്നതെന്നും കോയാ എന്നുള്ള വിളി ഇഷ്ടായി എന്നും എപ്പോഴും കോയമാരെക്കുറിച്ച് ചിന്തിക്കുകയും അവരില്‍ നിന്ന് വാങ്ങി ഭുജിക്കയും ചെയ്താല്‍ ആ പേരെ വായില്‍ വരൂ എന്നുമാണ് രാമസിംഹന്‍ ഇതിന് റിപ്ലേ കൊടുത്തത്.
എങ്കിലും അനീഷ് ആക്ഷേപം തുടര്‍ന്നു. ഇതോടെ വീണ്ടും പോസ്റ്റ് ഇട്ടാണ് രാമസിംഹന്‍ തന്റെ പരാതി പരസ്യമാക്കിയത്.
ബിജെപിയെ വിമര്‍ശിച്ചാല്‍ ഹൈന്ദവനായ തന്നെ കോയ എന്നു വിളിക്കും എന്നാണ് പുതിയ പോസ്റ്റിലൂടെ രാമസിംഹന്‍ പറഞ്ഞത്. ആത്മാഭിമാനമുള്ള ഹിന്ദുവാണ് താനെന്നും അദ്ദേഹം കുറിച്ചു.
രാമസിംഹന്റെ പുതിയ പോസ്റ്റ്
ഞാന്‍ ഇടതു പക്ഷത്തെ വിമര്‍ശിക്കാറുണ്ട്, വലതുപക്ഷത്തെയും വിമര്‍ശിക്കാറുണ്ട്, ബിജെപിയെ വിമര്‍ശിച്ചാല്‍ കിട്ടുന്നത് എന്താണെന്നറിയാമോ? ഹൈന്ദവനായ എന്നേ കോയേ എന്ന് വിളിക്കും.
അതും വെറും പ്രവര്‍ത്തകനല്ല,
തൃശൂര്‍ ജില്ലാ പ്രസിഡന്റ്, ഇവരാണ് സനാതന ധര്‍മ്മത്തെ പോഷിപ്പിക്കാന്‍ വരുന്നത്.
സുരേഷ് ഗോപി മത്സരിക്കരുത് എന്നതായിരുന്നു എന്റെ പോസ്റ്റ്.അതെന്റെ വ്യക്തിപരമായ അഭിപ്രായം, എന്റെ ളയ യില്‍ പോസ്റ്റ് ചെയ്തത്.
അതിന് എന്റെ വിശ്വാസത്തെ പോലും ഹനിക്കുന്ന രീതിയില്‍ പോസ്റ്റിട്ട ജില്ലാ പ്രസിഡന്റ്,തുടര്‍ന്ന് അദ്ദേഹത്തിന്റെ സില്‍ബന്ധികളും കോയാ എന്ന് തന്നെയാണ് അഭിവാദനം ചെയ്തത്.
എന്നേ അപമാനിച്ചോളൂ..
എന്റെ ധര്‍മ്മത്തെ ചോദ്യം ചെയ്യരുത്.
നിങ്ങള്‍ മതേതര വാദികളാണെന്ന് തെളിയിക്കാന്‍ എന്നേ വേട്ടയാടരുത്, ഈ വേട്ടയാടാല്‍ തുടങ്ങിയത് എന്നുമുതലാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
രാമസിംഹനായത് മുതല്‍ തന്നെ.
ആരാണ് രാമസിംഹന്‍ എന്ന് തൃശൂര്‍ ബിജെപി പ്രസിഡന്റിന് അറിയില്ലെങ്കില്‍ വിവരമുള്ളവര്‍ പറഞ്ഞുകൊടുക്കുക..
ഈ രാമസിംഹന്‍ കോയയല്ല.
ആത്മാഭിമാനമുള്ള ഹിന്ദുവാണ്
നിങ്ങള്‍ക്കില്ലാത്ത ഒന്ന്
എന്റെ ശരീരത്തില്‍ ഉണ്ട്.
അത് കാരന്തൂരിലെത്തുമ്പോള്‍
വളയുന്നതല്ല.
എന്നേ കോയയാക്കി 10 വോട്ട് ബിജെപി ക്ക് കൂടുതല്‍ കിട്ടുന്നതില്‍ സന്തോഷമേ ഉള്ളു
സുരേഷ് ഗോപിക്ക് വിജയാശംസകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."