HOME
DETAILS

മതന്യൂനപക്ഷ പീഡനം; ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തണം: യു.എസ് സംഘടനകള്‍

  
backup
July 19 2021 | 03:07 AM

3546546-2

 


പ്രമേയത്തെ പിന്തുണച്ച് ഒരു സെനറ്ററും രണ്ട് യു.എസ് കോണ്‍ഗ്രസ് അംഗങ്ങളും
വാഷിങ്ടണ്‍: ഇന്ത്യയില്‍ ഹിന്ദുക്കളല്ലാത്തവരെ പീഡിപ്പിക്കുന്നതിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കും അതിനെ പിന്തുണയ്ക്കുന്ന മറ്റുള്ളവര്‍ക്കുമെതിരേ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ട് രാജ്യത്തെ മത-രാഷ്ട്രീയസംഘടനകള്‍. മുപ്പതോളം സംഘടനകളും വ്യക്തികളുമാണ് ഈ ആവശ്യവുമായി രംഗത്തുവന്നത്.
ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിം കൗണ്‍സിലിന്റെ(ഐ.എ.എം.സി) നേതൃത്വത്തില്‍ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉച്ചകോടിയില്‍ ഇത് സംബന്ധിച്ച സംയുക്ത പ്രമേയവും അവര്‍ പുറത്തുവിട്ടു. സര്‍ക്കാര്‍ പിന്തുണയോടെ നടക്കുന്ന അടിച്ചമര്‍ത്തലുകളും ക്രിസ്ത്യന്‍, മുസ്‌ലിം, ജൂത വിശ്വാസികള്‍ക്കെതിരേ നടന്ന ആക്രമണങ്ങളും പ്രമേയം ചൂണ്ടിക്കാട്ടി. മറ്റു രാജ്യങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് വിമര്‍ശനം നടത്തുന്ന അമേരിക്ക ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ പ്രതികരിക്കുന്നില്ലെന്ന് ഐ.എ.എം.സി നേതാവ് റഷീദ് അഹ്മദ് കുറ്റപ്പെടുത്തി. ഒരു സെനറ്ററും രണ്ട് കോണ്‍ഗ്രസ് അംഗങ്ങളും ഇന്ത്യയിലെ മതവിവേചനത്തിലും അസഹിഷ്ണുതയിലും ആശങ്ക പ്രകടിപ്പിച്ചു. രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതിബദ്ധതയില്‍ തനിക്ക് കടുത്ത ആശങ്കയുണ്ടെന്ന് സെനറ്റര്‍ എഡ്വേര്‍ഡ് മാര്‍കെ പറഞ്ഞു. കഴിഞ്ഞ ഏഴു വര്‍ഷമായി ഇന്ത്യയില്‍ തെരുവിലൂടെ നടന്നുപോകുന്ന മുസ്‌ലിംകളെ ആള്‍ക്കൂട്ടം ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു. ഇത് തന്നെ ഭയപ്പെടുത്തുന്നതായി കോണ്‍ഗ്രസ് അംഗം മേരി ന്യൂമാന്‍ പറഞ്ഞു. അക്രമാസക്തരായ ജനക്കൂട്ടം ആക്ടിവിസ്റ്റുകളെയും മാധ്യമപ്രവര്‍ത്തകരെയും പോലും ആക്രമിക്കുന്നതായി അവര്‍ ചൂണ്ടിക്കാട്ടി.
താനിഷ്ടപ്പെടുന്ന ഇന്ത്യയല്ല നരേന്ദ്ര മോദിയുടെ ഇന്ത്യയെന്ന് വിദേശകാര്യ സമിതി അംഗം ആന്‍ഡി ലെവിന്‍ പറഞ്ഞു. ഇന്ത്യയില്‍ ഇന്ന് നടക്കുന്ന മതന്യൂനപക്ഷപീഡനങ്ങള്‍ക്ക് അറുതിവരുത്തുന്ന വിദേശനയം രൂപപ്പെടുത്താന്‍ ജോ ബൈഡനുമായും ജനപ്രതിനിധികളുമായും യോജിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago