പി.എഫ്.ഐ നിരോധനം ഏകപക്ഷീയം ;ആര്‍.എസ്.എസിന്റെ വര്‍ഗീയത പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാറിന്റെ നടപടി സംശയാത്മകമെന്നും മുസ്‌ലിം ലീഗ്
കണ്ണൂര്‍: പോപുലര്‍ ഫ്രണ്ടിന്റെ നിരോധനം ഏകപക്ഷീയമെന്ന് മുസ്‌ലിം ലീഗ്. നിരോധനം സംബന്ധിച്ച് ലീഗില്‍ വ്യത്യസ്ത അഭിപ്രായമില്ലെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.
ആര്‍.എസ്.എസ് നിലനില്‍ക്കുമ്പോള്‍ പി.എഫ്.ഐയെ നിരോധിക്കുന്നത് വിവേചനപരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആ നിരോധനത്തില്‍ ജനങ്ങള്‍ക്ക് സംശയമുണ്ട്. ആ സംശയം മുസ്‌ലിം ലീഗിനുമുണ്ട്. അവരുടെ ഭാഗത്തു നിന്ന് വിഭാഗീയ പ്രവര്‍ത്തനങ്ങള്‍, വിധ്വംസക പ്രവര്‍ത്തനങ്ങള്‍, വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ എന്നൊക്കെ പറഞ്ഞിട്ടാണ് ഈ നിരോധനം. എന്നാല്‍ ഇതെല്ലാം അവരേക്കാള്‍ രൂക്ഷമായി ചെയ്യുന്ന സംഘടനകള്‍ രാജ്യത്തുണ്ട്. അവരെയൊക്കെ തൊടാതെ വിട്ട്, അവരെ പ്രോത്സാഹിപ്പിച്ച് അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു ഒരു ഗവര്‍മെന്റ് പി.എഫ്.ഐക്ക് എതിരെ മാത്രം നടപടിയെടുത്തത് ഏകപക്ഷീയമെന്ന് പറയാതിരിക്കാന്‍ നിവൃത്തിയില്ല- അദ്ദേഹം ചൂണ്ടിക്കാട്ടി.
നിരോധനം വിവേചനപരമാണെന്നതാണ് ലീഗിന്റെ അഭിപ്രായം. നിരോധനം സ്വാഗതം ചെയ്യുന്നുവെന്ന അഭിപ്രായം എം.കെ മുനീര്‍ മാറ്റിപ്പറഞ്ഞിട്ടുണ്ട്. ലീഗില്‍ വ്യത്യസ്ത അഭിപ്രായമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."