HOME
DETAILS

മല്ലികാര്‍ജുന്‍ ഖാര്‍ഗെ: പാര്‍ട്ടിയിലും ഭരണരംഗത്തും കഴിവുതെളിയിച്ച പരിചയസമ്പന്നന്‍

  
backup
September 30 2022 | 09:09 AM

mallikarjun-kharge-nomination-to-aicc-president

ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഹൈക്കമാന്റിന്റെ പിന്തുണയോടെ മല്‍സരിക്കുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെ പാര്‍ട്ടിയുടെ രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന നേതാക്കളിലൊരാളും സംഘാടനത്തിലും ഭരണരംഗത്തും കഴിവുതെളിയിച്ച പരിചയസമ്പന്നനുമാണ്. 1972 മുതല്‍ 2009 വരെ ഒമ്പതു തവണ കര്‍ണാടക നിയമസഭയിലേക്ക് വിജയിച്ചുവന്നത് ഖാര്‍ഗെയുടെ ജനപിന്തുണയുടെ തെളിവാണ്. 2009ലാണ് ആദ്യമായി ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. കേന്ദ്ര തൊഴില്‍ മന്ത്രിയായും റെയില്‍വേ മന്ത്രിയായും സേവനമനുഷ്ടിച്ചു. 2014ല്‍ കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ നിന്ന് വിജയിച്ച ശേഷം ലോക്‌സഭയില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി. രാജ്യസഭയില്‍ പ്രതിപക്ഷപാര്‍ട്ടി നേതാവായി പ്രവര്‍ത്തിവരുന്നതിനിടെയാണ് പുതിയ നിയോഗത്തിനായി തയ്യാറെടുക്കുന്നത്.

1942 ജൂലൈ 21ന് കര്‍ണാടകയിലെ ബിദാര്‍ ജില്ലയിലെ ഭല്‍കി താലൂക്കില്‍ വറാവട്ടിയിലാണ് മപണ്ണ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ജനനം. സര്‍ക്കാര്‍ കോളജില്‍ നിന്ന് ആര്‍ട്‌സ് ബിരുദമെടുത്ത ശേഷം ഗുല്‍ഭര്‍ഗയിലെ ശങ്കര്‍ലാല്‍ ലഹോട്ടി കോളജില്‍ നിന്ന് നിയമ ബിരുദം സമ്പാദിച്ചു. ജസ്റ്റിസ് ശിവരാജ് പാട്ടീലിനു കീഴിലാണ് അഭിഭാഷകനായി പ്രാക്റ്റീസ് ആരംഭിച്ചത്. വിദ്യാര്‍ഥി നേതാവായി പൊതുപ്രവര്‍ത്തനമാരംഭിച്ചു.

തൊഴിലാളി യൂണിയനുകളുമായി ബന്ധപ്പെട്ട കേസുകളാണ് അന്ന് പ്രധാനമായും കൈകാര്യം ചെയ്തിരുന്നത്. തുടര്‍ന്ന് തൊഴിലാളി യൂണിയനുകളെ നേതാവായി. 1969ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തനമാരംഭിച്ച ഖാര്‍ഗെ ഗുല്‍ബര്‍ഗ സിറ്റി കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1972, 1978, 1983, 1985, 1989, 1994, 1999, 2004, 2008, 2009 വര്‍ഷങ്ങളില്‍ 10 തവണ നിയമസഭയിലേക്ക് വിജയിച്ചു. ഒമ്പതു തവണ തുടര്‍ച്ചയായ വിജയമാണ് നേടിയത്. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ തവണ കര്‍ണാടക നിയമസഭയിലേക്ക് വിജയിച്ച വ്യക്തിയെന്ന റെക്കോഡ് ഖാര്‍ഗെയ്ക്ക് സ്വന്തം.

കര്‍ണാടകയില്‍ ഗ്രാമീണ വികസന മന്ത്രിയായും ആഭ്യന്തര മന്ത്രിയായും പ്രവര്‍ത്തിച്ചു. 2005 മുതല്‍ 2008 വരെ കര്‍ണാടക സംസ്ഥാന കോണ്‍ഗ്രസിന്റെ പ്രസിഡന്റായി. നിയമസഭ പ്രതിപക്ഷ നേതാവായും കഴിവ് തെളിയിച്ചു. 2009 മുതല്‍ 2019 വരെ ലോക്‌സഭ അംഗമായ ഖാര്‍ഗെ പിന്നീട് 2014-209 കാലത്താണ് ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായും മഹാരാഷ്ട്രയിലെ പാര്‍ട്ടിയുടെ ചുമതലക്കാരനുമായി. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍പേഴ്‌സനായും പ്രവര്‍ത്തിച്ചു. 2014-2019 കാലത്താണ് കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവായത്. 2021 ഫെബ്രുവരി 16 മുതല്‍ രാജ്യസഭ പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിച്ചുവരികയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago