HOME
DETAILS
MAL
പോപ്പുലര്‍ ഫ്രണ്ട് നിരോധനം; 'രാവിലെ പറഞ്ഞത് വൈകുന്നേരം മാറ്റുന്ന രീതി ലീഗുകാര്‍ക്കില്ല' നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് എം.കെ മുനീര്‍
backup
September 30 2022 | 14:09 PM
കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ടുള്ള തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ മുനീര്‍. ഒരു ബാപ്പക്ക് ജനിച്ചവനാണ് താനെന്നും നിരോധനം സ്വാഗതം ചെയ്ത നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണെന്ന് മുനീര്‍ ആവര്‍ത്തിച്ചു. രാവിലെ പറഞ്ഞത് വൈകുന്നേരം മാറ്റുന്ന രീതി ലീഗുകാര്‍ക്കില്ലെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.
പോപ്പുലര്‍ ഫ്രണ്ട് നിരോധന വിവരം പുറത്ത് വന്നതിന് പിന്നാലെ നടപടിയെ പിന്തുണച്ച് എം.കെ മുനീറായിരുന്നു ആദ്യം രംഗത്തെത്തിയത്. മതത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെന്നും ഇത്തരം സംഘടനകളെ എതിര്‍ക്കേണ്ടത് സമുദായത്തില്‍ നിന്നു തന്നെയാണെന്നുമായിരുന്നു മുനീറിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."