ഫോണ്‍ ചോര്‍ച്ച: പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം; ഇരുസഭകളും രണ്ട് മണിവരെ നിര്‍ത്തിവെച്ചു
ന്യൂഡല്‍ഹി: പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് തുടക്കമായി. ആദ്യ ദിവസം തന്നെ പ്രതിപക്ഷം വിവിധ വിഷയങ്ങളുന്നയിച്ച് സഭയില്‍ പ്രതിഷേധമുയര്‍ത്തി.
പുതിയ മന്ത്രിമാരെ പ്രധാനമന്ത്രി മോദി പരിചയപ്പെടുത്തിയ സമയത്ത് പ്രതിപക്ഷം ബഹളമുണ്ടാക്കിയതിനെതിനെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് രൂക്ഷമായി വിമര്‍ശിച്ചു. പ്രതിപക്ഷം പാര്‍ലമെന്റിന്റെ അന്തസ് തകര്‍ക്കരുതെന്ന് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കി. ബഹളത്തെ തുടര്‍ന്ന് നടപടികള്‍ 2 മണി വരെ നിര്‍ത്തിവച്ചു.
ഫോണ്‍ചോര്‍ത്തല്‍ വിഷയത്തില്‍ രാജ്യസഭയിലും പ്രതിപക്ഷബഹളം ഉണ്ടായതോടെ രാജ്യസഭയും രണ്ട് മണിവരെ നിര്‍ത്തിവെച്ചു.
പെട്രോള്‍ വിലവര്‍ദ്ധനവ്, കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കല്‍, പ്രതിരോധ കുത്തിവയ്പ്പ് പരിഹാരം, സാമ്പത്തിക വളര്‍ച്ചയിലെ ഇടിവ്, എംപിഎല്‍ഡി ഫണ്ടുകളുടെ പുന:സ്ഥാപനം, ഫെഡറല്‍ ഘടനയെ ദുര്‍ബലപ്പെടുത്തല്‍ എന്നിവ ചര്‍ച്ച ചെയ്യാന്‍ തൃണമൂല്‍ ഇരുസഭകളിലും ആറ് നോട്ടിസുകള്‍ സമര്‍പ്പിച്ചു.
പാര്‍ലമെന്റില്‍ ക്രിയാത്മകമായ ചര്‍ച്ചക്ക് പ്രതിപക്ഷം തയ്യാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. സഭാ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ അനുവദിക്കണം, കൊവിഡ് വ്യാപനത്തെ കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ചയാകാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."