മാസ്ക് നിര്‍ബന്ധമില്ല; സ്ഥാപനങ്ങള്‍ക്കെല്ലാം ഇനി തുറക്കാം; കൊവിഡ് മാനദണ്ഡങ്ങളെല്ലാം അവസാനിപ്പിക്കാന്‍ യു.കെ
ലണ്ടന്‍: കൊവിഡ് മൂന്നാം തരംഗത്തില്‍ പ്രതിദിന കൊവിഡ് കേസുകള്‍ 50,000 ത്തിന് മുകളില്‍ നില്‍ക്കെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ച് ബ്രിട്ടന്. ഇനിമുതല്‍ ഇവിടെ മാസ്ക് നിര്‍ബന്ധമില്ല. പൊതുപരിപാടികളെല്ലാം നിയന്ത്രണങ്ങളില്ലാതെ നടത്താനും എല്ലാ തരം സ്ഥാപനങ്ങളും തുറക്കാനും സര്‍ക്കാര്‍ അനുമതി നല്കി.
അതേസമയം, രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുമ്പോഴും എല്ലാം തുറന്നുകൊടുക്കാനുള്ള തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.സര്‍ക്കാര്‍ നടപടി രോഗവ്യാപനം വര്‍ധിച്ചേക്കാമെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രായപൂര്‍ത്തിയായവരില്‍ 67.8% രണ്ടു ഡോസും വാക്സീനും 87.8% ഒരു ഡോസും വാക്സീനും സ്വീകരിച്ചുകഴിഞ്ഞ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഭൂരിഭാഗം പേരും വാക്സിന്റെ ആദ്യ ഡോസ് എങ്കിലും സ്വീകരിച്ച സാഹചര്യത്തില്‍ രോഗവ്യാപനം അതിതീവ്രമാകില്ലെന്ന കണക്കുകൂട്ടിലിലാണ് സര്‍ക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."