HOME
DETAILS
MAL
തൃശൂര്‍ മെഡിക്കല്‍ കോളജിലെ 30 വിദ്യാര്‍ഥികള്‍ക്ക് കൊവിഡ്
backup
July 19 2021 | 09:07 AM
തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജിലെ 30 എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ ഡ്യൂട്ടി ചെയ്തിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കാണ് വൈറസ് ബാധയുണ്ടായത്.
വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ അടയ്ക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. മെഡിക്കല്‍ കോളജ് ക്യാംപസിലെ ഇന്ത്യന്‍ കോഫീ ഹൗസിലെ 13 ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോഫീ ഹൗസ് ജീവനക്കാരില്‍ ഒരാള്‍ കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്നാണ് മുഴുവന്‍ പേര്‍ക്കും പരിശോധന നടത്തിയതും രോഗവ്യാപനം സ്ഥിരീകരിച്ചതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."