പാകിസ്താന് സര്‍ക്കാരിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യയില്‍ മരവിപ്പിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: പാകിസ്താന് സര്‍ക്കാരിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ച് ഇന്ത്യയില്‍ മരവിപ്പിച്ച് കേന്ദ്രം. കേന്ദ്ര നിര്‍ദേശപ്രകാരമാണ് അക്കൗണ്ട് മരവിപ്പിച്ചത്. നിയമപരമായ പ്രശ്നങ്ങള്‍ കാരണം അക്കൗണ്ട് ഇന്ത്യയില്‍ തടഞ്ഞു വെച്ചിരിക്കുകയാണ് എന്നാണ് അക്കൗണ്ട് തുറക്കുമ്പോള്‍ കാണുന്നത്. ട്വിറ്റര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം കോടതി ഉത്തരവ് പോലെയുള്ള നിയമപരമായ കാര്യങ്ങള്‍ക്ക് പ്രതികരണമായാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത്.
നേരത്തെ ഇന്ത്യയുടെ ദേശീയ സുരക്ഷ, വിദേശ ബന്ധം, പൊതു ക്രമം എന്നിവയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് പാകിസ്ഥാന് ആസ്ഥാനമായുള്ള നിരവധി യൂട്യൂബ് വാര്‍ത്താ ചാനലുകള്‍ കേന്ദ്ര വാര്‍ത്താ വിതരണ-പ്രക്ഷേപണ മന്ത്രാലയം തടഞ്ഞിരുന്നു. കഴിഞ്ഞ ജൂലൈയിലും പാകിസ്താന് സര്‍ക്കാരിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യയില്‍ തടഞ്ഞിരുന്നു. തുര്‍ക്കി, ഇറാന്, ഈജിപ്ത് എന്നിവിടങ്ങളിലെ പാകിസ്താന് എംബസികളുടെ ഔദ്യോഗിക അക്കൗണ്ടുകള്‍ നേരത്തെ ട്വിറ്റര്‍ ഇന്ത്യയില്‍ നിരോധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."