കോഴിക്കോട് 93 ചാര്‍ജിങ് സ്‌റ്റേഷനുകള്‍; ഇലക്ട്രിക്ക് വാഹനം ഉളളവര്‍ക്ക് ആശ്വാസം
ഇലക്ട്രിക്ക് വാഹന ഉടമകള്‍ക്ക് ആശ്വാസം പകരുന്ന ഒരു വാര്‍ത്ത കോഴിക്കോട് നിന്നും വരുന്നുണ്ട്. കെ.എസ്.ഇ.ബിയുടെ 93 ചാര്‍ജിങ് സ്‌റ്റേഷനുകളാണ് കോഴിക്കോട് ജില്ലയില്‍ സ്ഥാപിച്ചിട്ടുളളത്. ഓരോ നിയോജക മണ്ഡലത്തിലും അഞ്ച് വീതം ചാര്‍ജിങ് സ്‌റ്റേഷനുകള്‍ വീതമാണ് കെ.എസ്.ഇ.ബി ജില്ലയില്‍ സ്ഥാപിച്ചിട്ടുളളത്. സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യുന്ന മിനി ചാര്‍ജിങ് പോയിന്റുകള്‍ 89 എണ്ണവും കാറുകള്‍ അടക്കം ചാര്‍ജ് ചെയ്യുന്ന വലിയ നാല് സ്റ്റേഷനുമാണ് കെഎസ്ഇബി സ്ഥാപിച്ചത്. കൂറ്റനാട്, ഷൊര്‍ണൂര്‍, നെന്മാറ, വടക്കഞ്ചേരി എന്നിവിടങ്ങളിലാണ് വലിയ സ്റ്റേഷന്‍. ഇവ നിര്‍മിക്കാന്‍ കെഎസ്ഇബിക്ക് മൂന്ന് ലക്ഷം രൂപ ചെലവുണ്ട്.
30,000 രൂപയോളം ചെലവിലാണ് മിനിപോയിന്റുകള്‍ നഗരത്തില്‍ കെ.എസ്.ഇ.ബി സ്ഥാപിച്ചിട്ടുളളത്.നഗരത്തിലെ ചാര്‍ജിങ് പോയിന്റുകളില്‍ 89 എണ്ണം സ്‌കൂട്ടറുകള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന മിനി ചാര്‍ജിങ് പോയിന്റും.ചാര്‍ജ് ചെയ്യാന്‍ ഒരു യൂണിറ്റിന് 15 രൂപയാണ് വലിയ ചാര്‍ജിങ് സ്റ്റേഷനുകളിലെ നിരക്ക്. മിനി സ്റ്റേഷനുകളില്‍ 11 രൂപയും. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ചാര്‍ജ് ചെയ്യേണ്ടത്. താരതമ്യേന ചെറിയ നിരക്കില്‍ ചാര്‍ജിങ് സാധ്യമാക്കുന്നു എന്നതാണ് കെ.എസ്.ഇ.ബിയുടെ ചാര്‍ജിങ് സ്‌റ്റേഷന്റെ പ്രേത്യേകത.
Content Highlights: 93 electric charging station in kozhikkode
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."