പീഡനപരാതിയിലെ ഇടപെടല്‍: മന്ത്രി എ.കെ ശശീന്ദ്രനെതിരെ വനിതാ കമ്മിഷനിലും ഗവര്‍ണര്‍ക്കും പരാതി
തിരുവനന്തപുരം: സ്ത്രീ പീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച മന്ത്രി എ.കെ ശശീന്ദ്രനെതിരെ നടപടി ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും വനിതാ കമ്മീഷനും പരാതി. യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വക്കറ്റ് വീണ എസ്. നായരാണ് പരാതി നല്‍കിയത്. മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗും പരാതി നല്‍കിയിട്ടുണ്ട്.
ഹോട്ടലിലേക്ക് വിളിച്ചു വരുത്തി എന്‍.സി.പി നേതാവ് പത്മാകരന് കൈയില്‍ കടന്നു പിടിച്ചെന്ന യുവതിയുടെ പരാതി ജൂണ്‍ മാസത്തില്‍ പൊലിസിന് ലഭിച്ചെങ്കിലും സംഭവത്തില്‍ ഇതുവരെ പൊലിസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് വനിതാ കമ്മിഷനില്‍ നല്കിയ പരാതിയില്‍ വീണാ നായര്‍ ചൂണ്ടിക്കാട്ടുന്നു. യുവതിയുടെ പേരില്‍ ഫെയ്ക്ക് ഐഡിയുണ്ടാക്കി സാമൂഹിക മാധ്യമങ്ങളില്‍ മോശം പ്രചാരണം നടത്തിയതും പരാതിയില്‍ പറയുന്നുണ്ട്.
എന്‍.സി.പി സംസ്ഥാന നിര്‍വാഹക സമിതിയംഗം ജി പത്മാകരനെതിരെയുള്ള സ്ത്രീ പീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ മന്ത്രി ശ്രമിച്ചതായാണ് ആരോപണം. കൊല്ലത്തെ പ്രാദേശിക എന്‍.സി.പി നേതാവിന്റെ മകള്‍ക്കെതിരെയുള്ള പരാതിയിലാണ് മന്ത്രിയുടെ നിയമവിരുദ്ധ ഇടപെടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."