HOME
DETAILS
MAL
പെഗാസസ് വഴി ഫോണ്‍ ചോര്‍ത്തല്‍; മൊറോക്കോ രഹസ്യാന്വേഷണ ഏജന്‍സിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഫ്രാന്‍സ്
backup
July 20 2021 | 13:07 PM
പാരിസ്: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം പ്രഖ്യാപിച്ച് ഫ്രാന്‍സ്. ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകരും മീഡിയാപാര്‍ട്ട് ന്യൂസ് പോര്‍ട്ടലും നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്.
മൊറോക്കോ രഹസ്യാന്വേഷണ ഏജന്‍സി പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന പരാതിയെ തുടര്‍ന്നാണ് അന്വേഷണം. വ്യത്യസ്തങ്ങളായ പത്ത കുറ്റങ്ങളാണ് അന്വേഷിക്കുക.
തിങ്കളാഴ്ചയാണ് ഇന്‍വെസ്റ്റിഗേറ്റീവ് ന്യൂസ് പോര്‍ട്ടലായ മീഡിയാപാര്‍ട്ട് പരാതി നല്‍കിയത്. ഫ്രഞ്ച് മാധ്യമസ്ഥാപനങ്ങളായ ഏജന്‍സ് ഫ്രാന്‍സ് പ്രസിലെയും ലെ മോണ്ടെയിലെയും ജീവനക്കാരുടെ ഫോണുകളും ചോര്‍ത്തിയതായും ആരോപണമുണ്ട്.
അതേസമയം. ചാരവൃത്തി നടത്തിയെന്ന ആരോപണം മൊറോക്കോ നിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."