HOME
DETAILS
MAL
രാജ്യത്ത് ആദ്യ പക്ഷിപ്പനി മരണം: ഡല്‍ഹി എയിംസില്‍ 11കാരന് മരിച്ചു
backup
July 21 2021 | 04:07 AM
ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യ പക്ഷിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹി എയിംസില്‍ ചികിത്സയിലുണ്ടായിരുന്ന പതിനൊന്നുകാരനായ ഹരിയാന സ്വദേശിയാണ് മരിച്ചത്. എച്ച്5എന്‍1 വൈറസാണ് കുട്ടിയില്‍ കണ്ടെത്തിയിരിക്കുന്നത്. പൂനയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
രാജ്യത്ത് എച്ച്5എന്‍1 മനുഷ്യനില്‍ സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. ജാഗ്രത വേണമെന്നാണ് കേന്ദ്ര നിര്‍ദേശം. അതേസമയം, കുട്ടിയെ ചികിത്സിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."