HOME
DETAILS

ഇടത് സർക്കാരിന് നയവ്യതിയാനമെന്ന് സി.പി.ഐ പ്രവർത്തന റിപ്പോർട്ട്

  
backup
October 02 2022 | 04:10 AM

%e0%b4%87%e0%b4%9f%e0%b4%a4%e0%b5%8d-%e0%b4%b8%e0%b5%bc%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a8%e0%b4%af%e0%b4%b5%e0%b5%8d%e0%b4%af%e0%b4%a4%e0%b4%bf%e0%b4%af

പ്രത്യേക ലേഖകൻ
തിരുവനന്തപുരം • ഇടത് സർക്കാരിന് നയവ്യതിയാനമുണ്ടായെന്ന് സി.പി.ഐ. ഇന്നലെ പ്രതിനിധി സമ്മേളനത്തിൽ സെക്രട്ടറി കാനം രാജേന്ദ്രൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ അട്ടപ്പാടി മാവോയിസ്റ്റ് വേട്ടയും യു.എ.പി.എ വിഷയവും ചൂണ്ടിക്കാട്ടിയാണ് വിമർശനം. ദേശീയതലത്തിൽ യു.എ.പി.എ നിയമത്തെ ഇടതുപക്ഷം ശക്തമായി എതിർക്കുമ്പോഴും സംസ്ഥാനത്ത് അപൂർവമായെങ്കിലും അത് പ്രയോഗിക്കപ്പെടുന്ന സാഹചര്യമുണ്ട്. അത്തരം പ്രതിലോമ നിയമങ്ങൾക്കെതിരേ ശബ്ദം ഉയർത്താനുള്ള ഇടതുപക്ഷത്തിന്റെ ധാർമിക അവകാശമാണ് ചോദ്യംചെയ്യപ്പെടുന്നത്. മാവോയിസ്റ്റ് വേട്ടയുടെ പേരിൽ നടന്ന മനുഷ്യാവകാശ ലംഘനങ്ങളും കൊലയും വ്യാപക വിമർശനം ക്ഷണിച്ചുവരുത്തി. പാലക്കാട് ജില്ലയിലെ അട്ടപ്പാടി മഞ്ചിക്കണ്ടത്തുണ്ടായ മാവോയിസ്റ്റ് വേട്ട ഏറെ ഒച്ചപ്പാടുണ്ടാക്കി. പാർട്ടി നേതാക്കൾ സ്ഥലം സന്ദർശിച്ച് മജിസ്റ്റീരിയൽ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മാവോയിസ്റ്റ് സംഘടനയുടെ ലഘുലേഖ കൈവശംവച്ചതിന് കോഴിക്കോട് പന്തീരാങ്കാവിൽ അലൻ, താഹ എന്നിവരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു. ഈ രണ്ടു സംഭവത്തിലും സർക്കാരിനുണ്ടായ ഇടതുപക്ഷ വ്യതിയാനം സി.പി.ഐ റിപ്പാർട്ടിൽ ചൂണ്ടിക്കാട്ടി. തുടർഭരണം ലഭിച്ചെങ്കിലും അതിന്റെ ആനുകൂല്യം സാധാരണ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിൽ ജാഗ്രതക്കുറവുണ്ടാകുന്നുണ്ടെന്നും പ്രവർത്തന റിപ്പോർട്ടിൽ വിമർശനമുണ്ട്.


ഏറെ പ്രതീക്ഷയോടെ കൊണ്ടുവന്ന സിൽവർലൈൻ പദ്ധതിയുടെ സർവേ നടപടികൾ ഭൂമി നഷ്ടപ്പെടുന്നവരുടെ വൻ പ്രതിഷേധത്തിന് കാരണമായതായി റിപ്പോർട്ടിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള പാരിസ്ഥിതിക, സാമൂഹികാഘാതങ്ങളെപ്പറ്റിയുള്ള ആശങ്കകൾ ദുരീകരിച്ച് മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോകാനാകൂ. ജനങ്ങളെ വിശ്വാസത്തിലെടുത്ത് മാത്രമേ പദ്ധതി നടപ്പാക്കാവൂ. അല്ലെങ്കിൽ വൻ തിരിച്ചടി സർക്കാരിനും ഇടതുമുന്നണിക്കും നേരിടേണ്ടിവരുമെന്നും പ്രവർത്തന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.


വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരേയും പ്രവർത്തന റിപ്പോർട്ടിൽ വിമർശനമുണ്ട്. പ്രാരംഭത്തിൽ എതിർക്കപ്പെട്ടതും പിന്നീട് നടപ്പാക്കാൻ നിർബന്ധിക്കപ്പെട്ടതുമായി പദ്ധതിയെന്നാണ് റിപ്പോർട്ടിൽ ഇതേപ്പറ്റിയുള്ള വിശകലനം. ഇടത് സർക്കാരിന്റെ പ്രവർത്തനങ്ങളിൽ മുന്നണിതലത്തിൽ കൂടിയാലോചനകളും സമവായവും കൂടുതൽ പ്രാധാന്യം അർഹിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇടത് ഐക്യം സർക്കാർ മേഖലയിൽ അനിവാര്യമാണെന്ന രാഷ്ട്രീയപരമായ ചൂണ്ടിക്കാണിക്കൽ പ്രവർത്തന റിപ്പോർട്ടിൽ മാത്രമല്ല, രാഷ്ട്രീയ റിപ്പോർട്ടിലും ആവർത്തിക്കുന്നുണ്ട്.തെരഞ്ഞെടുപ്പിൽ പ്രവർത്തനത്തിനനുസരിച്ച് നേട്ടമുണ്ടാക്കാനായില്ലെന്ന സ്വയം വിമർശനവും റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്നു. സി.പി.ഐക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ 15,29,235 വോട്ടുകളും 17 സീറ്റുകളും ലഭിച്ചെങ്കിലും വോട്ടിങ് ശതമാനത്തിലും സീറ്റുകളിലുമുണ്ടായ കുറവ് അവഗണിക്കാവുന്നതല്ലെന്നും റിപ്പോർട്ട് പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago