രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ കൂടുന്നു;24 മണിക്കൂറിനിടെ 42,015 പേര്‍ക്ക് രോഗം
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു. 24 മണിക്കൂറിനിടെ 42,015 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിന മരണവും കൂടി. ഇന്നലെ 3998 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ ആയിരത്തില്‍ താഴെയായിരുന്നു മരണം. കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കാതെ മാറ്റിച്ചവരുടെ മരണം കൂട്ടത്തോടെ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് മരണസംഖ്യ ഉയര്‍ന്നത്. മഹാരാഷ്ട്രയാണ് കൊവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടിക പുതുക്കിയത്.
ഇന്നലെ 36,977 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 4.07 ലക്ഷം പേരാണ് ചികിത്സയിലുള്ളതെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.27 ശതമാനമാണ്. കഴിഞ്ഞ 30 ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ശരാശരി മൂന്ന് ശതമാനത്തില്‍ താഴെയാണെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."