HOME
DETAILS

കേറിക്കിടക്കാനിടമില്ല, ചികിത്സാ സൗകര്യങ്ങളില്ല, മരുന്നുകളില്ല, ശേഷിപ്പുകള്‍ക്കു മുന്നില്‍ നിസ്സഹായരായി മൊറോക്കന്‍ ജനത; മരണം 2800 കടന്നു

  
backup
September 12 2023 | 07:09 AM

morocco-earthquake-updates-survivors-live-in-tents-after-homes-destroyed

കേറിക്കിടക്കാനിടമില്ല, ചികിത്സാ സൗകര്യങ്ങളില്ല, മരുന്നുകളില്ല, ശേഷിപ്പുകള്‍ക്കു മുന്നില്‍ നിസ്സഹായരായി മൊറോക്കന്‍ ജനത; മരണം 2800 കടന്നു

മറാകിഷ്: വെറും സെക്കന്‍ഡുകള്‍ മാത്രം. വിരലിലെണ്ണാവുന്ന ആ സെക്കന്‍ഡുകളാണ് മൊറോക്കന്‍ ജനതയുടെ ജീവിത്തെ മാറ്റി മറിച്ചത്. ഒന്ന് കണ്ണടച്ചു തുറക്കും മുന്‍പേ അവരുടെ നാട് തകര്‍ന്നു തരിപ്പണമായി. അത്രയും സമയം തൊട്ടരികെയുണ്ടായിരുന്നവര്‍ എവിടേക്കോ മറഞ്ഞു പോയി.

വടക്കേ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ 2862 പേര്‍ മരിച്ചുവെന്നാണ് ഇപ്പോഴുള്ള റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആയിരത്തിലധികം പേരുടെ നില അതീവ ഗുരുതരമാണ്. അതിനാല്‍ത്തന്നെ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഹൃദയം തകര്‍ക്കുന്ന കാഴ്ചകളാണ് എങ്ങുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.

രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ടെങ്കിലും രാജ്യചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്പത്തിൽ അറ്റ്‌ലസ് പർവത താഴ്‌വരയിലെ തകർന്നടിഞ്ഞ ഗ്രാമങ്ങളിൽ അകപ്പെട്ടുപോയവരെ ജീവനോടെ കണ്ടെത്തുകയെന്നത് ദുഷ്‌കരമാണ്. തകർന്നടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ ജീവനോടെയോ അല്ലാതെയോ പുറത്തെടുക്കുന്നത് ദുഷ്‌ക്കരമായ പ്രവൃത്തിയാണെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. ഇതിനാവശ്യമായ സൗകര്യങ്ങളുടെ അപര്യാപ്തതയും ഇവർ അനുഭവിക്കുന്നുണ്ട്.

''ദുരന്തത്തിനിരയായ മേഖലകളിലെ അടിയന്തര ആവശ്യം എന്താണെന്ന് നോക്കിയാണ് രക്ഷാദൗത്യം എത്തിക്കുന്നത്.
ഏകോപനമില്ലാത്ത പ്രവർത്തനം ദുരന്തവ്യാപ്തി കൂട്ടുമെന്ന തിരിച്ചറിവിലാണ് പ്രവർത്തനം പുരോഗമിക്കുന്നത്'' ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഗ്രാമം നാമാവശേഷമായിരിക്കുകയാണ്. ആയിരക്കണക്കിന് കെട്ടിടങ്ങളാണ് തകർന്നത്. ഒരു ജനത ഒന്നാകെ കിടപ്പാടം പോലും നഷ്ടപ്പെട്ടവരായി മാറിയിരിക്കുകയാണ്. കെട്ടിയുണ്ടാക്കിയ ടെന്റുകളിലാണ് ഇവർ കഴിയുന്നത്. ആശുപത്രികൾ പോലും ടെന്റുകളിലാണ് പ്രവർത്തിക്കുന്നത്. ശേഷിക്കുന്ന കെട്ടിടങ്ങൾ ഒട്ടും സുരക്ഷിതമല്ലെന്ന് ആളുകൾ പറയുന്നു. ഭൂകമ്പത്തിന്റെ ശക്തിയിൽ കേടുപാടുകൾ സംഭവിച്ച കെട്ടിടങ്ങൾ ഏത് നിമിഷവും തകർന്നു വീഴാം. ആളുകളെ ചികിത്സിക്കുന്ന ടെന്റുകളിൽ വിരലിലെണ്ണാവുന്ന ബെഡുകളേ ഉള്ളൂ. ഒരാൾ എഴുന്നേൽക്കുമ്പോഴഏക്കും അടുത്തയാളെ കിടത്തുന്നു എന്നതാണ് സ്ഥിതി- അൽജസീറയുടെ റിപ്പോർട്ടിൽ പറയുന്നു.

അനാഥരായത് ലക്ഷത്തിലേറെ കുഞ്ഞുങ്ങൾ
യുദ്ധമായാലും സംഘർഷമായാലും പ്രകൃതി ദുരന്തമായാലും അത് ഏറ്റവും കൂടുതൽ ബാധിക്കുക കുഞ്ഞുങ്ങളെ ആയിരിക്കും. മൊറോക്കോയിലും സ്ഥിതി മറിച്ചല്ല. ലക്ഷത്തിലേറെ കുഞ്ഞുങ്ങളെയാണ് ദുരന്തം ബാധിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഭൂകമ്പമുണ്ടായ സമയത്ത് ഭയന്ന് വീട്ടിൽ നിന്ന് ഇറങ്ങി ഓടിയതാണ് 11കാരൻ ഹൈക്കം. ഇതുപോല ഉറ്റവരെ നഷ്
ടമായ ഫരീദും മുഹമ്മദും ഹൈക്കമിനൊപ്പമുണ്ട്. സമപ്രായക്കാരായ ഇവർ ഇപ്പോൾ ഒന്നിച്ചാണ് കഴിയുന്നത്.

മാപിനിയിൽ 6.8 രേഖപ്പെടുത്തിയ ഭൂകമ്പം മൂന്നു ലക്ഷം പേരെ ബാധിച്ചതായാണ് ഐക്യരാഷ്ട്ര സഭ പറയുന്നത്. വെള്ളിയാഴ്ച രാത്രി 11.11നാണ് ഭൂചലനമുണ്ടായതെന്നും ചലനം നിരവധി സെക്കൻഡുകൾ നീണ്ടുനിന്നതായും യു.എസ് ജിയളോജിക്കൽ സർവേ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago