HOME
DETAILS

പ്രതീക്ഷകളുടെ ടോക്കിയോ ഒളിംപിക്‌സ്

  
backup
July 23 2021 | 04:07 AM

3556-2

ഡോ. അന്‍വര്‍ അമീന്‍ ചേലാട്ട്
(പ്രസിഡന്റ്, കേരള സ്‌റ്റേറ്റ് അത്‌ലറ്റിക്‌സ്
അസോസിയേഷന്‍)

രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദ ബന്ധം കായിക മത്സരങ്ങളിലൂടെ ഊട്ടിയുറപ്പിക്കുന്നതാണ് ഓരോ ഒളിംപിക്‌സുമെന്ന് ചരിത്രം പറയുന്നു. ടോക്കിയോ 2020 ഒളിംപിക്‌സിന്റെ ദൗത്യവും അത് തന്നെയാണ്. മഹാമാരിയില്‍ പെട്ടുഴറുന്ന, അരക്ഷിതത്വം നിറഞ്ഞ ഇന്നത്തെ ലോക സാഹചര്യത്തില്‍ ഈ ഒളിംപിക്‌സ് മുന്നോട്ടു വെക്കുന്ന അതിജീവനത്തിന്റെ സന്ദേശം ഏറ്റവും മഹത്തരമെന്ന് പറയാം. ലോകത്തിന്റെ അഞ്ചു വന്‍കരകളെ പ്രതിഫലിപ്പിച്ചു കൊണ്ട് അന്യോന്യം ഉള്‍ച്ചേര്‍ന്ന അഞ്ചു ഒളിംപിക് വളയങ്ങള്‍ ഈ പ്രതിസന്ധിയുടെ കാലത്ത് പരസ്പരമുള്ള ചേര്‍ത്തു പിടിക്കലിന്റെ ഏറ്റവും ഉദാത്തമായ ഭാവമായി കാണാനാകും.
ഐക്യരാഷ്ട്ര സഭയുടെ ട്രൂസ് റെസല്യൂഷന്‍ (യുദ്ധ രഹിത പ്രമേയം) നിലവില്‍ വന്ന ശേഷം ജൂലൈ 17ന് ഇന്റര്‍നാഷനല്‍ ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക് 1945ല്‍ ബോംബ് വര്‍ഷിക്കപ്പെട്ട ജപ്പാനിലെ ഹിരോഷിമയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അവിടത്തെ യുദ്ധ സ്മാരക കുടീരത്തില്‍ അദ്ദേഹം പുഷ്പചക്രം അര്‍പ്പിച്ച ശേഷം, ഒളിംപിക്‌സ് ഗെയിമുകളും കായിക ഇനങ്ങളും സമാധാനം സൃഷ്ടിക്കുമെന്ന് അഭിപ്രായപ്പെടുകയുണ്ടായി. മുഴുവന്‍ യു.എന്‍ അംഗ രാഷ്ട്രങ്ങളുടെയും പൊതുസമ്മത പ്രകാരമാണ് യുദ്ധ രഹിത പ്രമേയം നിലവില്‍ വന്നിട്ടുള്ളത്. കുറ്റകൃത്യപരമായ എല്ലാ കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനും ഒളിംപിക് ഗെയിമുകളുടെ സമാധാനപരമായ സംഘാടനം ഉറപ്പു വരുത്താനും ഇത് ആഹ്വാനം ചെയ്യുന്നു. 3,000 വര്‍ഷത്തെ പാരമ്പര്യമുള്ള അതിപുരാതനമായ ഈ ഒളിംപിക് ഗെയിമുകള്‍ സമാധാനത്തിനുളള സംഭാവനകളെ ഉയര്‍ത്തിക്കാട്ടുമെന്നും അദ്ദേഹം പ്രസ്താവിച്ചു.


കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തവണത്തെ ഒളിംപിക്‌സ് ഏറ്റവും ഉയര്‍ന്ന സുരക്ഷയിലാണ് ടോക്കിയോയില്‍ സംഘടിപ്പിക്കുന്നത്. എല്ലാ വര്‍ഷത്തെയും പോലെയോ, ഒരുവേള അതിനെക്കാള്‍ വിപുലമായോ ആണ് ഇത്തവണത്തെ ഉദ്ഘാടന ചടങ്ങ് എന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. മഹാമാരിയെ ഇല്ലായ്മ ചെയ്യാന്‍ ടോക്കിയോ സിറ്റി ഏറ്റവും മികച്ച നടപടികളും യത്‌നങ്ങളും സ്വീകരിച്ചു കൊണ്ടാണ് ഈ ലോക കായിക മഹാമേളയെ വരവേല്‍ക്കുന്നത്.


കേരള അത്‌ലറ്റിക്‌സ് അസോസിയേഷന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തമാണ് ഇക്കുറിയുണ്ടാവാന്‍ പോകുന്നത്. മൂന്നു മലയാളി പരിശീലകര്‍, ഏഴ് അത്‌ലറ്റിക്‌സ് താരങ്ങള്‍ ഒളിംപിക്‌സില്‍ പങ്കെടുക്കുന്നു. നിര്‍ഭാഗ്യവശാല്‍ ഒരു വനിതാ പ്രാതിനിധ്യം ഇല്ലാതെയാണ് ഒരു ഒളിംപിക്‌സ് കേരളത്തിന്റെ ചരിത്രത്തിലുണ്ടാകുന്നത് എന്നത് വിഷമമുണ്ടാക്കിയ കാര്യവുമാണ്.
മഹാമാരി സാഹചര്യം മൂലം പരിശീലന ക്യാംപുകള്‍ 18 മാസമായി ശരിയായ വിധത്തില്‍ നടത്താന്‍ കഴിഞ്ഞില്ല. എന്നിരുന്നാലും, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറുടെയും കായിക വിഭാഗം മേധാവി ഡോ. സക്കീര്‍ ഹുസൈന്റെയും പരിപൂര്‍ണ സഹകരണത്തില്‍ നാഷനല്‍സിന്റെയും ജൂനിയേഴ്‌സിന്റെയും സെലക്ഷന്‍ ഡ്രൈവുകള്‍ കേരള സര്‍ക്കാര്‍ അനുമതിയോടെ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് വളരെ ഭംഗിയായി നടത്താന്‍ സാധിച്ചു. ഈ മഹാമാരി സാഹചര്യത്തിലും മലപ്പുറം ജില്ലയില്‍ മൂന്നു ചാംപ്യന്‍ഷിപ്പുകളും (ജൂനിയര്‍, സീനിയര്‍, യൂത്ത്) രണ്ടു സെലക്ഷന്‍ ട്രയല്‍സും (ജൂനിയര്‍, സീനിയര്‍) നടത്തിയത് കുട്ടികളില്‍ വലിയ ആവേശമാണുണ്ടാക്കിയത്. കൊവിഡ് മൂലമുള്ള മാനസികാഘാതം മിക്ക കുട്ടികളും അനുഭവിക്കുന്നുണ്ടെന്നാണ് പഠനങ്ങളില്‍ ചൂണ്ടിക്കാട്ടുന്നത്. 58 ശതമാനം കുട്ടികളിലും കൊവിഡാനന്തര മാനസികാഘാതമുണ്ട്. ഈ ചുറ്റുപാടിലാണ് അത്‌ലറ്റിക്‌സിന് പ്രാധാന്യം നല്‍കി ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചതെന്നത് ചെറിയ കാര്യമല്ല. കൂടുതല്‍ ഒളിംപ്യന്മാരെ വാര്‍ത്തെടുക്കാന്‍ അത്‌ലറ്റിക്‌സ് അസോസിയേഷന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.


കേരളത്തിന്റെയും ഇന്ത്യയുടെയും കായിക ചരിത്രത്തില്‍ അര്‍ജുന അവാര്‍ഡ് ജേതാക്കള്‍ ഏറ്റവുമധികമുണ്ടായിട്ടുള്ളത് അത്‌ലറ്റിക്‌സില്‍ നിന്നാണെന്ന് കാണാം. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് തന്നെ 18 അര്‍ജുന അവാര്‍ഡ് ജേതാക്കളുണ്ട്. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എടുത്താല്‍ അതില്‍ 90 ശതമാനവും അത്‌ലറ്റുകളും ഒളിംപ്യന്മാരുമാണെന്ന് കാണാനാകും.

കേരള അത്‌ലറ്റിക്‌സ് അസോസിയേഷന്‍: പദ്ധതികളും ലക്ഷ്യങ്ങളും

കേരളത്തിലെ 14 ജില്ലകളിലും വളരെ വ്യവസ്ഥാപിതമായ കമ്മിറ്റികളും ടെക്‌നിക്കല്‍ പ്രൊഫഷനലുകളും ഒഫീഷ്യല്‍സും അടങ്ങിയ പ്രവര്‍ത്തന ശൃംഖലയാണ് കേരള അത്‌ലറ്റിക്‌സ് അസോസിയേഷന്റേത്. ടെക്‌നിക്കല്‍ ഒഫീഷ്യല്‍സും സംഘാടകരും അടങ്ങിയതാണ് ജില്ലാ കമ്മിറ്റികള്‍. സംസ്ഥാന ഘടകത്തിലേക്ക് ജില്ലയുടെ പ്രതിനിധികളുണ്ട്. പതിനായിരത്തോളം പ്രൊഫഷനലുകളുള്ള ഇന്ത്യയിലെ തന്നെ ശ്രദ്ധേയമായ കൂട്ടായ്മയാണിത്.


പരിശീലകര്‍, ടെക്‌നിക്കല്‍ ഒഫിഷ്യല്‍സ്, കായിക അധ്യാപകര്‍ എന്നിവര്‍ക്കൊക്കെ അര്‍ഹിക്കുന്ന അംഗീകാരം ഇതുവരെയും നല്‍കിയിട്ടില്ല. ഇനി അങ്ങനെ ചെയ്യും. എല്ലാ പരിശീലകരെയും അധ്യാപകരെയും അംഗീകരിക്കാന്‍ പോവുകയാണ്. അത് അവരില്‍ വലിയ ആവേശവും താല്‍പര്യവും ജനിപ്പിക്കും. കുട്ടികള്‍ ചെറിയ പ്രായത്തില്‍ തന്നെ മല്‍സരത്തില്‍ പങ്കെടുക്കുന്നത് അത്ര ഉചിതമല്ല. അവരിലെ അടിസ്ഥാന കഴിവുകള്‍ വികസിപ്പിക്കാന്‍ സ്‌കൂളുകളില്‍ പദ്ധതി നടപ്പാക്കും. അത്‌ലറ്റിക്‌സ് അസോസിയേഷന്‍ അതിന് നേതൃപരമായ പങ്കുവഹിക്കും. എന്റെ മുന്നിലുള്ള പ്രധാനപ്പെട്ട ഒരു ലക്ഷ്യമാണിത്.

അത്‌ലറ്റിക്‌സ് അക്കാദമി

കേരള അത്‌ലറ്റിക്‌സ് അസോസിയേഷന്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന അത്‌ലറ്റിക്‌സ് അക്കാദമി ബൃഹത്തായ നിരവധി പദ്ധതികള്‍ ഉള്‍ക്കൊള്ളുന്നതാണ്. സ്വന്തമായി മന്ത്രാലയമുള്ളതിനാല്‍ തന്നെ, രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമായ അനേകം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നമുക്ക് സാധിക്കുമെന്ന് പ്രതീക്ഷയുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ളതായിരിക്കും അക്കാദമി. അത്‌ലറ്റിക്‌സില്‍ തമിഴ്‌നാടും ഹരിയാനയും പൊതുവെ മുന്നിലാണ്. നാം പണ്ട് മുന്നിലായിരുന്നു. മോശമല്ലെങ്കിലും കേരളം കുറച്ചു കാര്യങ്ങളില്‍ ഇപ്പോള്‍ പിന്നിലാണ് നില്‍ക്കുന്നത്. ജെംസ്, സ്പ്രിന്റ് ഇവന്റ് എന്നിവ ഒരുകാലത്ത് കേരളത്തിന്റെ കുത്തകയായിരുന്നു. ഇനി കേരളത്തെ മുന്നിലെത്തിക്കാന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. അതിനായി പൈലറ്റ് മീറ്റിങുകള്‍ ചേരും. വിവിധ കാറ്റഗറികളില്‍ സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തും.
മറ്റു സംസ്ഥാനങ്ങളിലുള്ളത്ര സൗകര്യങ്ങള്‍ കേരളത്തില്‍ ഇന്നും ഇല്ലെന്നത് പരമാര്‍ഥമാണ്. അതിനാല്‍, അസൗകര്യങ്ങള്‍ക്ക് നടുവിലാണ് നമ്മുടെ കുട്ടികള്‍ പരിശീലനം നടത്തുന്നത്. അതിന് കാതലായ മാറ്റം വരുത്തണം. അത്‌ലറ്റിക്‌സ് അക്കാദമി മുഖേന ഈ പോരായ്മകളെല്ലാം പരിഹരിക്കാന്‍ കഴിയും. സര്‍ക്കാര്‍ ഫണ്ടിനു പുറമെ, കോര്‍പറേറ്റുകളുടെ സിഎസ്ആര്‍ ഫണ്ടുകളും അഭ്യുദയ കാംക്ഷികളുടെ സഹായങ്ങളും മറ്റും വിനിയോഗിക്കാന്‍ സാധിക്കും.


ഈ കുട്ടികള്‍ക്ക് ഒരു കൊല്ലത്തെ വര്‍ക് ഷെഡ്യൂള്‍ നല്‍കും. ഔട്സ്റ്റാന്റിങ് പെര്‍ഫോമന്‍സുള്ളവരെ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ കണ്ടെത്തി അസോസിയേഷന്‍ സ്‌പോണ്‍സര്‍ ചെയ്ത് സഹായിക്കും. ലോക തലത്തില്‍ മല്‍സരിക്കാനാകുന്ന നിലയിലേക്ക് ഈ കുട്ടികളെ വളര്‍ത്തിയെടുക്കലാണ് ലക്ഷ്യം.

കിഡ്‌സ് അത്‌ലറ്റിക്‌സ്

2024ലെ ഒളിംപിക്‌സില്‍ മിനിമം 5 കുട്ടികള്‍ക്കെങ്കിലും മെഡലുകള്‍ കിട്ടണമെന്ന നിലയില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കും.
സ്‌കൂള്‍ തല കരിക്കുലത്തില്‍ സ്‌പോര്‍ട്‌സിന്, വിശേഷിച്ചും അത്‌ലറ്റിക്‌സിന് പ്രാമുഖ്യം ലഭിക്കാനുള്ള നടപടികള്‍ ആലോചിക്കുന്നുണ്ട്. ഈ ലക്ഷ്യാര്‍ഥം സര്‍ക്കാരുമായി ചര്‍ച്ച നടത്തും. കിഡ്‌സ് അത്‌ലറ്റിക്‌സ് അതിന്റെ ഭാഗമായുള്ളതാണ്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കായിക മേഖലയെ ഫലപ്രദമാക്കാന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(എ.എഫ്.ഐ)യുടെ വിവിധ പദ്ധതികള്‍ കേരളത്തിലും കൊണ്ടുവരും. വിദ്യാലയങ്ങളില്‍ ചെറിയ തുകയില്‍ എക്യുമെന്റുകള്‍ സ്ഥാപിക്കും. നാലു വര്‍ഷത്തെ പരിശ്രമത്തിലാണ് ഓരോ സ്‌കൂളിലും ഇവ സ്ഥാപിക്കുക. ഫൈബറും റബറും ചേര്‍ന്ന് നിര്‍മിക്കപ്പെട്ട എക്യുപ്‌മെന്റുകള്‍ മുഖേന കുട്ടികളുടെ അടിസ്ഥാന ശേഷികള്‍ വികസിപ്പിക്കാനാകും. 7, 8 ക്ലാസുകളില്‍ ഫുട്‌ബോളും അത്‌ലറ്റിക്‌സും നന്നായി പ്രോത്സാഹിപ്പിക്കും. ഡ്രില്‍ ക്‌ളാസുകള്‍ വര്‍ധിപ്പിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago