വൈദ്യശാസ്ത്ര നൊബേൽ സ്വാന്റെ പേബൂവിന്
പുരസ്‌കാരം ഹോമോസാപിയൻസിന്റെ ജനിതക പ്രത്യേകത കണ്ടെത്തിയതിന്
സ്റ്റോക്ക്‌ഹോം • ഈ വർഷത്തെ വൈദ്യശാസ്ത്ര നൊബേൽ സ്വീഡിഷ് ജനിതക ശാസ്ത്രജ്ഞൻ സ്വാന്റെ പേബൂവിന്. ജനിതക ഗവേഷണങ്ങൾ മുൻനിർത്തിയാണ് പുരസ്‌കാരം.
ആദിമ മനുഷ്യന്റെ ജനിതകഘടനയും മനുഷ്യപരിണാമവുമായിരുന്നു പേബൂവിന്റെ ഗവേഷണം. ഹൊമിനിൻസും ഇപ്പോഴത്തെ മനുഷ്യവിഭാഗമായ ഹോമോസാപ്പിയൻസും ജനിതകഘടനയിൽ ഏതർഥത്തിൽ സാമ്യത പുലർത്തുന്നു എന്ന പഠനമാണ് പേബൂവിനെ സമ്മാനർഹനാക്കിയതെന്ന് നൊബേൽ സമിതി അറിയിച്ചു. മനുഷ്യപരമ്പരയിൽ തലമുറകളിലൂടെ ജീനുകൾ കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നും ഇവയ്ക്ക് ശരീരശാസ്ത്രപരമായി പ്രസക്തിയുണ്ടെന്നും പേബൂ കണ്ടെത്തിയിരുന്നു. 10 മില്യൻ സ്വീഡിഷ് ക്രൗൺ (900,357 ഡോളർ) ആണ് സമ്മാനത്തുക. ഈ വർഷത്തെ നൊബേൽ സമ്മാന പരമ്പരയിലെ ആദ്യത്തേതാണിത്. 1982ൽ പേബൂവിന്റെ പിതാവ് സുനെ ബെർഗ്‌സ്ട്രോമും വൈദ്യശാസ്ത്രത്തിൽ നൊബേൽ കരസ്ഥമാക്കിയിരുന്നു.
കഴിഞ്ഞ വർഷം അമേരിക്കൻ ശാസ്ത്രജ്ഞരായ ഡേവിഡ് ജൂലിയസ്, ആഡെം പറ്റപൗഷിയൻ എന്നിവർക്കായിരുന്നു വൈദ്യശാസ്ത്ര നൊബേൽ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."