അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍; ചോലയില്‍ കുളിക്കാനിറങ്ങിയ യുവതി ഒഴുക്കില്‍പെട്ട് മരിച്ചു- video
കരുവാരക്കുണ്ട്: അപ്രതീക്ഷിത മലവെള്ളപാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ചു. കരുവാരക്കുണ്ട് കല്‍ക്കുണ്ട് റിസോര്‍ട്ടിന് സമീപത്തെ ചോലയില്‍ കുളിക്കാനിറങ്ങിയ ആലപ്പുഴ ചന്തിരൂര്‍ സ്വദേശിനി മുളക്കല്‍പ്പറമ്പില്‍ ഹാര്‍ഷ (24) ആണ് മരിച്ചത്. കല്‍ക്കുണ്ടിലുള്ള അമ്മായിയുടെ വീട്ടില്‍ കുടുംബസമേതം വിരുന്നിന് വന്നതായിരുന്നു ഹാര്‍ഷ.
[playlist type="video" ids="1122641"]
തിങ്കളാഴ്ച്ച വൈകിട്ട് അഞ്ചരയ്ക്ക് കല്‍ക്കുണ്ട് റിസോട്ടിനടുത്തുള്ള ചോലയില്‍ കുടുംബ സമേതം കുളിക്കാനെത്തിയതായിരുന്നു ഹാര്‍ഷ. ചോലയില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി എത്തിയ മലവെള്ളപാച്ചിലില്‍ ഹാര്‍ഷയും ഒപ്പമുണ്ടായിരുന്നവരും ഒഴുക്കില്‍പ്പെട്ടു. മറ്റുള്ളവര്‍ രക്ഷപ്പെട്ടങ്കിലും ഹാര്‍ഷയെ കാണാതാവുകയായിരുന്നു. പിന്നീട് നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ കല്‍ക്കുണ്ട് ക്രിസ്ത്യന്‍ പള്ളിക്ക് പിറകില്‍ ഒലിപ്പുഴയിലെ പാറയില്‍ തങ്ങിനില്‍ക്കുന്ന നിലയില്‍ ഹാര്‍ഷയെ കണ്ടെത്തി.
നാട്ടുകാര്‍ ഉടന്‍ തന്നെ കരുവാരക്കുണ്ടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."