HOME
DETAILS

'സ്വാര്‍ത്ഥതയും പ്രതികാരവും മാത്രം ഇന്ധനമായി സൂക്ഷിച്ച പൊതുജീവിതം' വി.എസിന്റെ 'ഹൊറിബിള്‍ ടങ്'; ആ ചോരയിലുള്ളവര്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി മാപ്പുപറയണം: രാഹുല്‍ മാങ്കൂട്ടത്തില്‍

  
backup
September 14 2023 | 07:09 AM

rahul-mamkootathil-takes-a-dig-at-vs-achuthanandan

വി.എസിന്റെ 'ഹൊറിബിള്‍ ടങ്'; ആ ചോരയിലുള്ളവര്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി മാപ്പുപറയണം: രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: സോളാര്‍ കേസുമായി നബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന വാദം ശക്തമാകുന്നതിനിടെ ഇതില്‍ സി.പി.എം മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്റെ പങ്ക് ഓര്‍മപ്പെടുത്തി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍.വ്യക്തിയധിക്ഷേപവും തേജോവധവുമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോര്‍മുഖത്തെ എല്ലാക്കാലത്തെയും പ്രധാന ആയുധം. അവരെതിര്‍ക്കുന്ന വ്യക്തിയെ 'ചോരവറ്റും വരെ മുഖം വികൃതമാക്കുന്ന വ്യക്തി ഹത്യ ചെയ്യുക എന്നത് അവരുടെ ശീലവും ശൈലിയുമാണ്.
ഈ ശൈലിയുടെ പ്രായോഗിക തലത്തിലെ ഏറ്റവും ക്രൂര ഉദാഹരണമാണ് ഢട അച്ചുതാനന്ദനെന്ന് രാഹുല്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.

സ്വാര്‍ത്ഥതയും പ്രതികാരവും മാത്രം ഇന്ധനമായി സൂക്ഷിച്ച ആ പൊതുജീവിതം രോഗശയ്യയ്ക്ക് വഴിമാറിയ ഈ കാലത്ത് അച്ചുതാനന്ദനു നടക്കാന്‍ കഴിയാത്തതു കൊണ്ട് ആ ചോരയിലെ മന:സാക്ഷിയുള്ള ഏതെങ്കിലും മനുഷ്യര്‍ പുതുപ്പള്ളി പള്ളിയിലെ ഉമ്മന്‍ ചാണ്ടി സാറിന്റെ കല്ലറയില്‍ എത്തി മാപ്പ് പറയണം.
അസൂയ കൊണ്ട് മാത്രം ഒരു മനുഷ്യനെ അസത്യങ്ങള്‍ കൊണ്ട് വേട്ടയാടിയതിന് ചെറുതെങ്കിലും ഒരു പരിഹാരകട്ടെയെന്നും രാഹുല്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

സോളാർ കേസിന്റെ വെളിപ്പെടുത്തലുകളിൽ ഉമ്മൻ ചാണ്ടി എന്ന മനുഷ്യൻ എത്രമാത്രം നിരപരാധിയും നീതിമാനുമായിരുന്നു എന്ന് കേരളീയ പൊതു സമൂഹം കൂടുതൽ തിരിച്ചറിയുന്ന ദിവസങ്ങളാണിത്.

ഈ സമയത്ത് ഒരു കാരണവശാലും നമ്മൾ മറന്നു പോകരുതാത്ത ഒരു പേരുണ്ട് VS അച്ചുതാനന്ദൻ .

വ്യക്തിയധിക്ഷേപവും തേജോവധവുമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോർമുഖത്തെ എല്ലാക്കാലത്തെയും പ്രധാന ആയുധം. അവരെതിർക്കുന്ന വ്യക്തിയെ 'ചോരവറ്റും വരെ മുഖം വികൃതമാക്കുന്ന വ്യക്തി ഹത്യ ചെയ്യുക എന്നത് അവരുടെ ശീലവും ശൈലിയുമാണ്.

ഈ ശൈലിയുടെ പ്രായോഗിക തലത്തിലെ ഏറ്റവും ക്രൂര ഉദാഹരണമാണ് VS അച്ചുതാനന്ദൻ. അച്ചുതാനന്ദന്റെ ക്രൂരമായ നാവിന്റെ അക്രമം ഏറ്റു വാങ്ങാത്തവർ എതിർ ചേരിയിൽ എന്നല്ല സ്വന്തം ചേരിയിൽ പോലും കുറവാണ്.

അച്ചുതാനന്ദന്റെ 'ഹൊറിബിൾ ടങ്ങിന്റെ' പ്രയോഗങ്ങളുടെ ദുഷിച്ച കാലം സോളാർ വിവാദകാലമായിരുന്നു. ഇന്ന് സൈബർ വെട്ടുക്കിളികളായ പോരാളിമാരുടെ തലതൊട്ടപ്പനായിരുന്നു അച്ചുതാനന്ദൻ. നിയമസഭയ്ക്കകത്ത് സ്പീകർക്ക് മൈക്ക് ഓഫ് ചെയ്യണ്ടി വന്ന അച്ചുതാനന്ദന്റെ ഉമ്മൻ ചാണ്ടി സാറിനെയും കുടുംബത്തെ അധിക്ഷേപിച്ച പ്രസംഗത്തിന്റെയത്ര അറപ്പുളവാക്കുന്ന ഭാഷ CPM വ്യാജ l Dകൾ പോലും ഉപയോഗിക്കില്ല.

ഒരാളുടെ രക്തം കുടിക്കാൻ നീട്ടിയും കുറുക്കിയും പിന്നെ വലിച്ച് നീട്ടിയും വ്യംഗ്യം കലർന്ന ഭാഷയിലും സംസാരിച്ച് ആഭാസ ചിരിയുടെ അകമ്പടിയിൽ ആംഗ്യങ്ങൾ കാണിച്ചും അച്ചുതാനന്ദൻ നടത്തിയ പ്രസംഗങ്ങളുടെയത്ര അശ്ലീല പ്രസംഗം കേരള രാഷ്ട്രീയത്തിൽ മറ്റാരിൽ നിന്നും ഉണ്ടായിട്ടില്ല.

സ്വാർത്ഥതയും പ്രതികാരവും മാത്രം ഇന്ധനമായി സൂക്ഷിച്ച ആ പൊതുജീവിതം രോഗശയ്യയ്ക്ക് വഴിമാറിയ ഈ കാലത്ത് അച്ചുതാനന്ദനു നടക്കാൻ കഴിയാത്തതു കൊണ്ട് ആ ചോരയിലെ മന:സാക്ഷിയുള്ള ഏതെങ്കിലും മനുഷ്യർ പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടി സാറിന്റെ കല്ലറയിൽ എത്തി മാപ്പ് പറയണം.

അസൂയ കൊണ്ട് മാത്രം ഒരു മനുഷ്യനെ അസത്യങ്ങൾ കൊണ്ട് വേട്ടയാടിയതിന് ചെറുതെങ്കിലും ഒരു പരിഹാരകട്ടെ ....

'ദോഷം ചെയ്യാതെ നിന്റെ നാവിനെയും

വ്യാജം പറയാതെ നിന്റെ അധരത്തെയും നോക്കികൊൾക'



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago