HOME
DETAILS
MAL
പൊലിസിലെ പി.എഫ്.ഐ ബന്ധം; എന്‍.ഐ.എ റിപ്പോര്‍ട്ട് കൈമാറിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കേരള പൊലിസ്
backup
October 04 2022 | 10:10 AM
തിരുവനന്തപുരം: കേരള പൊലിസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് സംസ്ഥാന പൊലിസ് മേധാവിക്ക് എന്‍ ഐ എ റിപ്പോര്‍ട്ട് കൈമാറി എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കേരള പൊലിസ് അറിയിച്ചു.
സംസ്ഥാന പൊലീസിലെ സ്പെഷല്‍ ബ്രാഞ്ച്, ഇന്റലിജന്‍സ്, ലോ ആന്‍ഡ് ഓര്‍ഡര്‍ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും ഉന്നത ഉദ്യോഗസ്ഥരുടെ ഓഫിസ് ചുമതല വഹിക്കുന്നവരുമാണു കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണ വലയത്തിലുളളതെന്നായിരുന്നു റിപ്പോര്‍ട്ട്.
പട്ടികയിലുള്ള സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍, എസ്ഐമാര്‍, എസ്എച്ച്ഒ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്ര ഏജന്‍സികള്‍ ശേഖരിച്ചുവരികയാണെന്നും വാര്‍ത്തയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."