HOME
DETAILS
MAL
കാസര്‍കോട് കുടുംബ വഴക്കിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സഹോദരന്റെ വെട്ടേറ്റ് യുവാവ് കൊല്ലപ്പെട്ടു
backup
July 24 2021 | 13:07 PM
ബദിയടുക്ക(കാസര്‍കോട്):സഹോദരന്റെ വെട്ടേറ്റ് യുവാവ് കൊല്ലപ്പെട്ടു.പുത്തിഗെ ഉറുമിയിലെ അബ്ദുല്ല മൗലവി, ബീഫാത്തിമ ദമ്പതികളുടെ മകന് മുഹമ്മദ് നിസാര്‍(29)യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.
കുടുംബ വഴക്കിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്.സംഭവത്തില്‍ നിസാറിന്റെ ജേഷ്ഠ സഹോദരന് റഫീഖിനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. ഉച്ച ഭക്ഷണം കഴിച്ച് കിടന്നുറങ്ങുകയായിരുന്ന നിസാറിനെ സഹോദരന് കുത്തുകയായിരുന്നു. കുത്തേറ്റ പരുക്കുകളോടെ പുറത്തേക്ക് ഓടുന്നതിനിടയില്‍ നിസാറിനെ റഫീഖ് പിന്തുടര്ന്നു വീണ്ടും കുത്തുകയായിരുന്നു.
സംഭവം അറിഞ്ഞു ഓടിക്കൂടിയ അയല്‍വാസികള്‍ നിസാറിനെ കുമ്പളയിലെ സഹകരണ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. നേരത്തെ പല കേസുകളിലും പ്രതിയായ നിസാര്‍ ഈയിടെയാണ് ജയില്‍ മോചിതനായത്. നിസാറും റഫീഖും തമ്മില്‍ സ്വരച്ചേര്‍ച്ച ഇല്ലാതെ വന്നതിനെ തുടര്‍ന്ന് റഫീഖ് കുടുംബ വീട്ടില്‍ നിന്നും താമസം മാറിയിരുന്നു. അതിനിടെ ദിവസങ്ങള്‍ക്ക് മുമ്പ് റഫീഖ് വീണ്ടും കുടുംബ വീട്ടിലേക്ക് താമസം മാറി. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റങ്ങള്‍ നടക്കുകയും ഇത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നുവെന്നും പൊലിസ് പറഞ്ഞു. കാസര്‍കോട് ഡി.വൈ.എസ്.പി ബാലകൃഷ്ണന് നായര്‍, ബദിയടുക്ക ഇന്‍സ്പെക്ടര്‍ കെ. സലീം, എസ്.ഐ പി.കെ. വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
മരിച്ച നിസാര്‍ അവിവാഹിതനാണ്. മറ്റു സഹോദരങ്ങള്‍: മുനീര്‍, ഇഖ്ബാല്‍, ഷബീര്‍, സലീം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."